ഹക്കീം വധം; സി ബി ഐ അറസ്റ്റു ചെയ്ത നാലുപേര്‍ക്ക് ജാമ്യം അനുവദിച്ചു
Jul 5, 2017, 19:53 IST
പയ്യന്നൂര്‍: (www.kasargodvartha.com 05.07.2017) പയ്യന്നൂര്‍ അബ്ദുല്‍ ഹക്കീം വധക്കേസില്‍ സിബിഐ അറസ്റ്റു ചെയ്ത നാലു പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. പയ്യന്നൂരിലെ ഹോട്ടല്‍ ഉടമ കൊറ്റി ജൂനി വില്ല കിഴക്കേ പുരയില്‍ കെ പി അബ്ദുല്‍ നാസര്‍(53), കൊറ്റി എലാട്ട് വീട്ടില്‍ കെ അബ്ദുല്‍ സലാം(72), കൊറ്റി ആര്യംപുറത്ത് ഇസ്മാഈല്‍ (42), പഞ്ചനക്കാട് ഇഎംഎസ് മന്ദിരത്തിന് സമീപത്തെ എ പി മുഹമ്മദ് റഫീഖ് (43) എന്നിവര്‍ക്കാണ് എറണാകുളം സിജെഎം കോടതി ഉപാധികളോടെ ജാമ്യം നല്‍കിയത്.
പ്രതികള്‍ക്കു വേണ്ടി അഡ്വ. ടി കെ വിപിന്‍ദാസ് ഹാജരായി. പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിന് പിന്നാലെ കൂടുതല്‍ അറസ്റ്റിനായി സിബിഐ സംഘം പയ്യന്നൂരിലെത്തി. രണ്ട് സിഐമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പയ്യന്നൂരില്‍ ക്യാമ്പ് ചെയ്യുന്നത്. പ്രതികളെ ബ്രെയിന്‍ മാപ്പിംഗ് ടെസ്റ്റിന് വിധേയമാക്കിയ ശേഷം ഇവരെ സിബിഐ വീണ്ടും കോടതിയില്‍ ഹാജരാക്കിയതിന് ശേഷമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. ബ്രെയിന്‍ മാപ്പിംഗ് ടെസ്റ്റില്‍ കേസിന് അനുകൂലമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ സംഘം വീണ്ടും പയ്യന്നൂരില്‍ എത്തിയിരിക്കുന്നത്. താമസിയാതെ തന്നെ കേസില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റുണ്ടാകുമെന്നാണ് വിവരം.
നാലു പ്രതികളെയും കഴിഞ്ഞ ദിവസങ്ങളില്‍ ബംഗളൂരുവിലെ ബന്നാര്ഗട്ടയിലാണ് ബ്രെയിന്‍ മാപ്പിംഗ് ടെസ്റ്റിന് വിധേയമാക്കിയത്. കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് ഹക്കീം വധവുമായി ബന്ധപ്പെട്ട് നാലുപേരെയും സിബിഐ അറസ്റ്റുചെയ്തത്. പയ്യന്നൂര്‍ കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരനായിരുന്ന ഹക്കീമിന്റെ മൃതദേഹം 2014 ഫെബ്രുവരി 10ന് പുലര്‍ച്ചെയാണ് പള്ളിപ്പറമ്പില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
മസ്ജിദ് പുനര്നിര്മ്മാണകമ്മിറ്റിയില് ഉണ്ടായ ഗുരുതരമായ സാമ്പത്തിക ക്രമേക്കേടുകളെക്കുറിച്ച് ഹക്കീം കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി അബ്ദുല്‍ നാസറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് സിബിഐ അന്വേഷണത്തില്‍ വ്യക്തമായത്. ഏഴ് ദിവസത്തോളം തുടര്‍ച്ചയായി ചോദ്യം ചെയ്തുവെങ്കിലും കേസുമായി ബന്ധപ്പെട്ട് കൂട്ടുപ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇവരെ ശാസ്ത്രീയമായ പരിശോധനകള്‍ക്ക് വിധേയമാക്കിയത്. ഇതോടെ കുറ്റം തെളിയിക്കാന്‍ സഹായകരമായ വിവരങ്ങള്‍ ലഭിക്കുകയായിരുന്നു.
Related News:
ഹക്കീമിനെ തീയിട്ട് കൊന്ന പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആഗ്രഹം ബാക്കിയാക്കി മാതാവ് കല്യാണി യാത്രയായി
ഹക്കീം വധം: സിബിഐ പ്രത്യേക സംഘം അന്വേഷണം തുടങ്ങി

ഹക്കീം വധം: കേസ് സി.ബി.ഐക്ക് വിടാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി
ഹക്കീം വധം: പയ്യന്നൂര്‍ ഹര്‍ത്താലില്‍ ജനം വലഞ്ഞു; പാസ്പോര്‍ട്ട് ഓഫീസിലെത്തിയവര്‍ നിരാശരായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, court, Murder-case, Hakeem murder; bail for accused