city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗുരുസാഗരം പ്രഭാഷണ പരമ്പര നവംബര്‍ നാലിന് കാസര്‍കോട് സമാപിക്കും; സമാപന സമ്മേളനം ജസ്റ്റിസ് കെമാല്‍ പാഷ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 26.10.2018) ഒരു ലോകം ഒരു ഗുരു ഒരൊറ്റ ജനത എന്ന സന്ദേശവുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സജീവ് കൃഷ്ണന്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നടത്തിവരുന്ന ഗുരുസാഗരം പ്രഭാഷണ പരമ്പര പതിനാല് ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കി നവംബര്‍ നാലിന് കാസര്‍കോട് സമാപിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശരിയായ ജീവിത കാഴ്ചപ്പാടിലൂടെയും ചിട്ടയാര്‍ന്ന ജീവിതചര്യകളിലൂടെയും പ്രതിസന്ധികളെയും ദുരിതങ്ങളെയും തരണം ചെയ്യാന്‍ പഠിപ്പിക്കുന്ന ശ്രീനാരായണ ഗുരുദര്‍ശനത്തെ സമകാലിക ജീവിതവുമായി ബന്ധിപ്പിച്ചുകൊണ്ട് അവതരിപ്പിക്കുന്ന പ്രഭാഷണ പരമ്പരയാണ് ഗുരുസാഗരം. ജാതിമത ഭേദമില്ലാതെ എല്ലാ മലയാളികള്‍ക്കും ഇതിലൂടെ ഗുരുവിന്റെ മാര്‍ഗം പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. നാലിന് രാവിലെ പത്തിന് പെരിയ എസ് എന്‍ ട്രസ്റ്റ് കോളേജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഭാഷണത്തിന് സ്വാമി പ്രേമാനന്ദ ഭദ്രദീപം കൊളുത്തും. തുടര്‍ന്ന് ഗുരുവിന്റെ ശാസ്ത്രസാങ്കേതിക ദര്‍ശനം എന്ന വിഷയത്തില്‍ സജീവ് കൃഷ്ണന്‍ പ്രഭാഷണം നടത്തും. ഉച്ചക്ക് 12 ന് സമാപന സമ്മേളനം ഹൈക്കോടതി റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ ഉദ്ഘാടനം ചെയ്യും. ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി വിശുദ്ധാനന്ദ മുഖ്യാതിഥിയാകും.

വിവി ജില്ലകളിലെ മികച്ച പ്രഭാഷണ സംഘടനത്തിനുള്ള പുരസ്‌കാരങ്ങളും പ്രത്യേക ബഹുമതിയും സ്വാമി സമ്മാനിക്കും. സ്വാഗതസംഘം ചെയര്‍മാനും എസ് എന്‍ ട്രസ്റ്റ് ചെയര്‍മാനുമായ സി രാജന്‍ പെരിയ അധ്യക്ഷത വഹിക്കും. സാമൂഹ്യ പുരോഗതിക്ക് വേണ്ടിയുള്ള ശ്രീനാരായണ ഗുരുവിന്റെ മഹത്തായ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി കഴിഞ്ഞ ഒക്ടോബര്‍ 18 ന് തിരുവനന്തപുരത്ത് നിന്നാണ് ഗുരുസാഗരം പ്രഭാഷണ പരമ്പരക്ക് തുടക്കം കുറിച്ചത്. ഒരു വര്ഷം കൊണ്ടാണ് 14 ജില്ലകളിലും പ്രഭാഷണം പൂര്‍ത്തിയാക്കുന്നത്. പരിപാടിയുടെ ഭാഗമായി പെരിയ എസ് എന്‍ കോളേജില്‍ ഫോട്ടോപ്രദര്‍ശനവും ഒരുക്കുന്നുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ സജീവ് കൃഷ്ണന്‍, സംസ്ഥാനതല സംഘാടക സമിതി സെക്രട്ടറി ഒ.പി വിശ്വനാഥന്‍, സംഘാടകസമിതി ചെയര്‍മാന്‍ സി രാജന്‍ പെരിയ , ജനറല്‍ കണ്‍വീനര്‍ ഡോ.എ വി സുരേഷ്, ബാബു കാടാമ്പുഴ, ഉദിനൂര്‍ സുകുമാരന്‍, പി രാമന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

ഗുരുസാഗരം പ്രഭാഷണ പരമ്പര നവംബര്‍ നാലിന് കാസര്‍കോട് സമാപിക്കും; സമാപന സമ്മേളനം ജസ്റ്റിസ് കെമാല്‍ പാഷ ഉദ്ഘാടനം ചെയ്യും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Press meet, Guru Sagaram program ends on Nov. 4
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia