Shelter Home | പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സംസ്ഥാനത്തെ ആദ്യത്തെ സര്‍കാര്‍ അഭയ കേന്ദ്രം കാസര്‍കോട്ട് ശനിയാഴ്ച തുറക്കും
Mar 17, 2023, 18:34 IST
കാസര്‍കോട്: (www.kasargodvartha.com) പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും പരിചരണവും നല്‍കുന്നതിനുള്ള സഖി വണ്‍ സ്റ്റോപ് സെന്റര്‍ പുതിയ കെട്ടിടത്തില്‍ ശനിയാഴ്ച തുറക്കും. വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ കാസര്‍കോട് അണങ്കൂരില്‍ 61.23 ലക്ഷം ചിലവിലാണ് ഇരുനില കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
രാവിലെ ഒമ്പതിന് ആരോഗ്യ, വനിതാ ശിശു വികസന മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് റൂം രാജ്മോഹന്‍ ഉണ്ണിത്താന് എംപി തുറക്കും. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും.
2020 ഓഗസ്റ്റ് 17ന് മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. ജില്ലാ നിര്‍മിതി കേന്ദ്രമാണ് നിര്‍മിച്ചത്. അതിക്രമങ്ങള്‍ നേരിട്ടവര്‍ക്ക് അഞ്ചു ദിവസം വരെ ഇവിടെ താമസിക്കാം. കലക്ടര്‍ അധ്യക്ഷനായ സമിതി ആണ് സെന്ററിന് നേതൃത്വം നല്‍കുന്നത്. 2019ല്‍ തുടങ്ങിയതാണ് ഈ പദ്ധതി.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Government-of-Kerala, Women, Home, Molestation, Government shelter for women and children will be opened on Friday.
< !- START disable copy paste -->