ഉപ്പളയില്‍ തോക്കും വടിവാളുമായെത്തിയ ഗുണ്ടാസംഘം അഴിഞ്ഞാടി; രണ്ട് പേര്‍ക്ക് വെട്ടേറ്റു, തൊട്ടടുത്ത വാട്ടര്‍ അതോറിറ്റി ഓഫീസില്‍ നിര്‍ത്തിയിട്ട ജീവനക്കാരന്റെ കാറും തകര്‍ത്തു
Jun 5, 2020, 16:38 IST
ഉപ്പള: (www.kasargodvartha.com 05.06.2020) ഉപ്പളയില്‍ തോക്കും വടിവാളുമായെത്തിയ ഗുണ്ടാസംഘം അഴിഞ്ഞാടി. രണ്ട് പേര്‍ക്ക് വെട്ടേറ്റു. തൊട്ടടുത്ത വാട്ടര്‍ അതോറിറ്റി ഓഫീസില്‍ നിര്‍ത്തിയിട്ട ജീവനക്കാരന്റെ കാറും തകര്‍ത്തു. ബേക്കൂരിലെ ഗഫൂര്‍ (42), ഉപ്പള ഹിദായത്ത് നഗറിലെ ബദറുദ്ദീന്‍ (44) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കാറില്‍ പോകുന്നതിനിടെ ഗഫൂറിനെയും ബദ്‌റുദ്ദീനെയും എട്ടംഗ സംഘം തടഞ്ഞ് കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ച ശേഷം കാറുമായി കടന്നുകളയുകയായിരുന്നു. ഇതിന് പിന്നാലെ ബേക്കൂറില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു.
വാട്ടര്‍ അതോറിറ്റി ഓപ്പറേറ്റര്‍ നീലേശ്വരത്തെ ബിനുവിന്റെ കാറാണ് തകര്‍ത്തത്. കുമ്പള പോലീസും മഞ്ചേശ്വരം പോലീസും സ്ഥലത്തെത്തി അക്രമിസംഘത്തെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Kasaragod, Uppala, Kerala, News, Criminal-gang, Attack, Goonda gang attack in Uppala