city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Goodbye to plastic | ചടങ്ങുകളില്‍ പ്ലാസ്റ്റിക് ഗ്ലാസുകള്‍ക്കും പ്ലേറ്റുകള്‍ക്കും വിട; പുതിയ ആശയവുമായി കാസര്‍കോട് നഗരസഭ

കാസര്‍കോട്: (www.kasargodvartha.com) വിവാഹം, റിസപ്ഷന്‍, വീട്ടു കൂടല്‍, നൂലുകെട്ട് തുടങ്ങി ആഘോഷങ്ങള്‍ പലതാണ്. ഓരോ ആഘോഷങ്ങള്‍ വരുമ്പോഴും ഭക്ഷണം വിളമ്പാനായി പ്ലാസ്റ്റിക് പാത്രങ്ങള്‍, ഗ്ലാസുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നു. അവ പിന്നീട് വലിച്ചെറിയുകയും ഭൂമിക്കും ജീവജാലങ്ങള്‍ക്കും ദോഷമായി മാറുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരമൊരു സന്ദര്‍ഭം എങ്ങനെ മറികടക്കാമെന്ന ചിന്തയില്‍ നിന്നാണ് കാസര്‍കോട് നഗരസഭ പുതിയൊരു ആശയം കണ്ടെത്തിയത്.
                                     
Goodbye to plastic | ചടങ്ങുകളില്‍ പ്ലാസ്റ്റിക് ഗ്ലാസുകള്‍ക്കും പ്ലേറ്റുകള്‍ക്കും വിട; പുതിയ ആശയവുമായി കാസര്‍കോട് നഗരസഭ

2019 ല്‍ നഗരസഭാ കുടുംബശ്രീയുടെ ഭാഗമായി ആയിരത്തോളം പ്ലേറ്റുകളും ഗ്ലാസുകളും വാങ്ങി. നഗരസഭാ പരിധിയില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് നിരവധിയാളുകള്‍ ഈ പ്ലേറ്റും ഗ്ലാസും ഉപയോഗിച്ചു. പിന്നീട് കോവിഡ് വ്യാപനം വന്നതോടെ ആഘോഷങ്ങള്‍ ചുരുങ്ങി. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം കോവിഡാനന്തരം ആഘോഷവേളകള്‍ വീണ്ടും സജീവമായി.

ഏകോപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ച ഈ സാഹചര്യത്തില്‍ ഇത് നഗരസഭാ പരിധിയിലെ ജനങ്ങള്‍ക്ക് വളരെ ഉപകാരമാകും. വളരെ തുച്ഛമായ വാടകയ്ക്ക് നഗരസഭ തന്നെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9037972971.

Keywords: News, Kerala, Kasaragod, Top-Headlines, Kasaragod-Municipality, Plastic, Say-no-to-Plastic, Goodbye to plastic glasses and plates at functions; Kasaragod Municipality with new idea.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia