Gold Rate | തുടര്‍ച്ചയായ ഇടിവിന് മാറ്റം; സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; പവന് 80 രൂപ കൂടി
Dec 7, 2023, 10:14 IST
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തുടര്‍ച്ചയായി സ്വര്‍ണവില ഇടിഞ്ഞിരുന്നു. വ്യാഴാഴ്ച (07.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന് 22 കാരറ്റിന് 80 രൂപയുമാണ് കൂടിയത്. ഒരു പവന് 46,040 രൂപയിലും, ഗ്രാമിന് 5755 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന് 18 കാരറ്റിന് 40 രൂപയും വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4765 രൂപയും ഒരു പവന് 18 കാരറ്റിന് 38,120 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളിയുടെ വിലയിൽ ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയില്‍ നിന്ന് ഒരു രൂപ കുറഞ്ഞ് 80 രൂപയായി. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയിൽ തുടരുകയാണ്.
തിങ്കളാഴ്ച (04.12.2023) സ്വർണവില സർവകാല റെകോർഡിലെത്തിയതിന് ശേഷം ചൊവ്വ, ബുധൻ ദിവസങ്ങളിൽ നിരക്ക് താഴ്ന്നിരുന്നു. ബുധനാഴ്ച (06.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന് 22 കാരറ്റിന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു പവന് 45,960 രൂപയിലും, ഗ്രാമിന് 5745 രൂപയിലുമാണ് വ്യാപാരം നടന്നത്.
ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന് 18 കാരറ്റിന് 280 രൂപയും ഇടിഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4760 രൂപയും ഒരു പവന് 18 കാരറ്റിന് 38,080 രൂപയുമായിരുന്നു വിപണി വില. വെള്ളിയുടെ വിലയിലും ബുധനാഴ്ച കുറവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 82 രൂപയില്‍ നിന്ന് ഒരു രൂപ കുറഞ്ഞ് 81 രൂപയായാണ് താഴ്ന്നത്. അതേസമയം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ ഗ്രാമിന് 103 രൂപ തന്നെയായിരുന്നു നിരക്ക്.
Keywords: Top-Headlines, Kerala-News, Kerala, Kochi, Gold Rate, December 07, Silver Rate, Gold News, Business, Gram, Gold Rate December 07 Kerala.
< !- START disable copy paste -->