Gold Price | സ്വർണവിലയിൽ വൻ കുതിപ്പ്, റെകോർഡ് നിരക്കിനടുത്ത്; പവന് കൂടിയത് 360 രൂപ
● 18 കാരറ്റ് സ്വർണത്തിൻ്റെ വിലയിൽ ഭിന്നത.
● വെള്ളിയുടെ വിലയും ഉയർന്നു
● വെള്ളിക്ക് ഗ്രാമിന് 2 രൂപ വർധിച്ചു.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്ന് റെകോർഡ് നിരക്കിനടുത്ത് എത്തി. സ്വർണവ്യാപാര സംഘടനകൾക്കിടയിൽ നിലനിൽക്കുന്ന ഭിന്നതക്കിടയിലും, 22 കാരറ്റ് സ്വർണത്തിൻ്റെ വില ഇരു വിഭാഗവും ഒരേപോലെയാണ് നിശ്ചയിച്ചത്. ചൊവ്വാഴ്ച (12.03.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയും, പവന് 360 രൂപയും വർധിച്ചു. ഈ വില വർധനവോടെ വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 8065 രൂപയായി ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില ഇപ്പോൾ 64520 രൂപയാണ്.
എന്നാൽ, 18 കാരറ്റ് സ്വർണത്തിന്റെ വില നിർണയത്തിൽ വ്യാപാരി സംഘടനകൾക്കിടയിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. അയമു ഹാജി പ്രസിഡന്റും അഡ്വ. എസ് അബ്ദുൾ നാസർ സെക്രട റിയുമായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ (AKGSMA) 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപ കൂട്ടി 6635 രൂപയായി നിശ്ചയിച്ചു. അതനുസരിച്ച് ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 53080 രൂപയാണ് വില.
മറ്റൊരു വിഭാഗമായ, ഭീമ ഗ്രൂപ് ചെയർമാൻ ഡോ. ബി ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപ കൂട്ടി 6650 രൂപയാണ് വിലയിട്ടത്. ഈ വിഭാഗം ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 53200 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇരു സംഘടനകളും തമ്മിലുള്ള ഈ വില വ്യത്യാസം 18 കാരറ്റ് സ്വർണം വാങ്ങാൻ എത്തുന്ന സാധാരണ ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
സ്വർണത്തിന് പുറമെ വെള്ളി വിലയിലും വർധനവ് ഉണ്ടായിട്ടുണ്ട്. സാധാരണ വെള്ളിക്ക് ഗ്രാമിന് രണ്ട് രൂപ വർധിച്ച് 108 രൂപയായിട്ടുണ്ട്. ഇരു വിഭാഗം സ്വർണവ്യാപാര സംഘടനകളും ഒരേ വിലയാണ് വെള്ളിയ്ക്കും നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ സ്വർണവില 2025 ഫെബ്രുവരി 25-ന് രേഖപ്പെടുത്തിയ റെകോർഡ് വിലയ്ക്ക് വളരെ അടുത്താണ്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 8075 രൂപയും, പവന് 64600 രൂപയുമായിരുന്നു വില. ഇപ്പോഴത്തെ വില വർധനവ് തുടരുകയാണെങ്കിൽ സ്വർണവില റെകോർഡ് മറികടക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ നൽകുന്ന സൂചന.
ഈ വാർത്ത പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Gold prices in Kerala have surged, nearing record highs. The price of 22-carat gold increased by ₹360 per sovereign. There is a price difference in 18-carat gold between trader organizations. Silver prices also increased
#GoldPrice, #KeralaGold, #GoldRate, #MarketNews, #PriceHike, #GoldMarket