സ്വര്‍ണ വില കുതിച്ചുയരുന്നു: പവന് 29,680 രൂപയായി
Jan 4, 2020, 13:27 IST
കൊച്ചി : (www.kasargodvartha.com 04.01.2020) സ്വര്‍ണവില കുതിച്ച് ഉയരുന്നു. ശനിയാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ വില ഗ്രാമിന് 3710 രൂപയും പവന് 29,680 രൂപയുമായി. വില കൂടാന്‍ കാരണമായത് ഇറാന്‍ രഹസ്യസേനാ മോധാവി ഖാസിം സുലൈമാനിയെ വധിച്ച യുഎസ് നടപടിയെത്തുടര്‍ന്ന് രാജ്യാന്തര വിപണിയിലുണ്ടായ സമ്മര്‍ദ്ദങ്ങളാണെന്നാണ് വിലയിരുത്തല്‍.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 30,000 എത്താന്‍ 320 രൂപ കൂടി ഉയര്‍ന്നാല്‍ മതി. അമേരിക്കന്‍ സൈനിക നടപടിയുടെ വാര്‍ത്ത ഇന്നലെ പുറത്തുവന്നപ്പോള്‍ത്തന്നെ സ്വര്‍ണവിലയും അസംസ്‌കൃത എണ്ണവിലയും കുതിച്ചുയര്‍ന്നു. ഇന്നലെ 27 ഡോളറില്‍ അധികമാണ് സ്വര്‍ണവില ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് കേരളത്തില്‍ രണ്ടുതവണ സ്വര്‍ണവില ഉയര്‍ന്നു. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം സ്വര്‍ണം) 1552 ഡോളറാണ് ഇപ്പോഴത്തെ വില. ബഗ്ദാദില്‍ വീണ്ടും യുഎസ് ആക്രമണമുണ്ടായ സാഹചര്യത്തില്‍ വരും വ്യാപാരദിവസങ്ങളിലും സ്വര്‍ണ വില ഉയരാനാണു സാധ്യത.
Keywords: News, Kerala, Kochi, gold, Price, Increase, Gold price soar up Rs 29,680