Gold Price | വീണ്ടും കുതിച്ച് സ്വർണവില; പവന് 200 രൂപയുടെ വർധനവ്; പുതിയ നിരക്കുകൾ ഇങ്ങനെ
Oct 19, 2023, 10:30 IST
കൊച്ചി: (KasargodVartha) ഇസ്രാഈൽ - ഫലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സ്വർണവില വീണ്ടും കൂടി. വ്യാഴാഴ്ച (19.10.2023) 22 കാരറ്റ് സ്വര്‍ണത്തിന് പവന് 200 രൂപ കൂടി 44,560 രൂപയിലും ഗ്രാമിന് 25 രൂപ കൂടി 5570 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന് 18 കാരറ്റിന് 160 രൂപയും കൂടിയിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4623 രൂപയിലും ഒരു പവന് 18 കാരറ്റിന് 36,984 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയുമാണ്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില കുതിച്ചുയർന്നത്. രണ്ടുദിവസത്തെ ഇടിവിന് ശേഷം ബുധനാഴ്ച (18.10.2023) യാണ് സ്വർണവില വീണ്ടും കുത്തനെ ഉയർന്നത്.
ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയുടെയും ഒരു പവന് 22 കാരറ്റിന് 400 രൂപയുടെയും വർധനവാണ് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5545 രൂപയിലും ഒരു പവന് 22 കാരറ്റിന് 44360 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയുടെയും ഒരു പവന് 18 കാരറ്റിന് 360 രൂപയുടെയും വർധനവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4603 രൂപയിലും ഒരു പവന് 18 കാരറ്റിന് 36,824 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
ബുധനാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയും നേരിയ തോതിൽ വർധിച്ചിരുന്നു. 77 രൂപയില്‍നിന്ന് ഒരു രൂപ വര്‍ധിച്ച് 78 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയായിരുന്നു. ഇസ്രാഈൽ-ഫലസ്തീൻ യുദ്ധം കൂടുതൽ രൂക്ഷമാകുന്നത് സ്വർണവില ഉയരാൻ ഇടയാക്കിയതായി സ്വർണ വ്യാപാരികൾ പറയുന്നു. സുരക്ഷിത നിക്ഷേപമായി കണ്ട് സ്വർണത്തിൽ കൂടുതൽ നിക്ഷേപം നടത്തുന്നതാണ് നിലവിലെ വിലക്കയറ്റത്തിന് കാരണം.
Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold price in Kerala on October 19
< !- START disable copy paste -->