city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Rate | സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നിരക്കുകൾ അറിയാം

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തിങ്കളാഴ്ച (20.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5655 രൂപയും ഒരു പവന്‍ 22 കാരറ്റിന് 45,240 രൂപയുമാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4690 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Gold Rate | സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നിരക്കുകൾ അറിയാം

വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്. ശനിയാഴ്ചയും (18.11.2023) സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. അതേസമയം ശനിയാഴ്ച സാധാരണ വെള്ളിയുടെ വിലയിൽ ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 79 രൂപയായിരുന്നു. എന്നാൽ, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ നിരക്കിൽ മാറ്റമില്ലാതെ 103 രൂപയിലാണ് വ്യാപാരം നടന്നത്.

വെള്ളിയാഴ്ച (17.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും ഒരു പവന്‍ 22 കാരറ്റിന് 480 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5655 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,240 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 18 കാരറ്റിന് 400 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4690 രൂപയും ഒരു പവന്‍ 18 കാരറ്റിന് 37520 രൂപയുമായിരുന്നു നിരക്ക്.

വെള്ളിയാഴ്ച സാധാരണ വെള്ളിയുടെ വിലയിലും വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് നാല് രൂപ വർധിച്ച് 80 രൂപയായാണ് ഉയർന്നത്. അതേസമയം ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ നിരക്കിൽ മാറ്റമുണ്ടായില്ല. 103 രൂപയിലാണ് വെള്ളിയാഴ്ചയും വ്യാപാരം നടന്നത്.

Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold price in Kerala on November 20
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia