city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെര്‍ക്കളയിലെ കിണറ്റില്‍ നിന്നും കണ്ടെടുത്തത് 15 കിലോയോളം സ്വര്‍ണം; ചെറുവത്തൂര്‍ വിജയാ ബാങ്കില്‍ നിന്നും കവര്‍ന്നതാണെന്ന് തിരിച്ചറിഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 03/10/2015) ചെര്‍ക്കള ബേര്‍ക്കയിലെ ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറില്‍ നിന്നും കണ്ടെടുത്തത് 15 കിലോയോളം വരുന്ന സ്വര്‍ണം. പാതി മൂടിയ പൊട്ടക്കിണര്‍ കുഴിച്ച് അതിലാണ് സ്വര്‍ണം അടങ്ങുന്ന ചാക്ക് ഒളിപ്പിച്ചത്. ചെറുവത്തൂര്‍ വിജയാ ബാങ്കില്‍ നിന്നും കവര്‍ന്ന സ്വര്‍ണം തന്നെയാണിതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.

പ്രതികളുടെ അറസ്റ്റ് ഞായറാഴ്ച ഉണ്ടാകുമെന്ന് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് കാസര്‍കോട് വാര്‍ത്തയോട് സൂചിപ്പിച്ചു. കവര്‍ച്ചാ സ്വര്‍ണം ചെര്‍ക്കളയില്‍ ഒളിപ്പിക്കാന്‍ നാട്ടുകാരില്‍ ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. പറമ്പില്‍ പൊട്ടക്കിണറുള്ള കാര്യം നാട്ടുകാര്‍ക്ക് മാത്രമേ അറിവുള്ളൂ. അതുകൊണ്ട് തന്നെ സ്വര്‍ണം ഒളിപ്പിക്കാന്‍ നാട്ടുകാരില്‍ ആരുടെയെങ്കിലും സഹായം ഉണ്ടെങ്കില്‍ മാത്രമേ സാധിക്കുകയുള്ളൂവെന്നും റോഡില്‍ നിന്നും ഏതാനും പറമ്പ് കടന്നുവേണം സ്വര്‍ണം ഒളിപ്പിച്ച പൊട്ടക്കിണറിലെത്താനെന്നും നാട്ടുകാര്‍ പറയുന്നു.

വൈകിട്ട് ആറ് മണിയോടെ മഫ്ടിയിലെത്തിയ പോലീസ് സംഘമാണ് സ്വര്‍ണം കണ്ടെടുത്ത് മടങ്ങിയത്.  20.414 ഗ്രാം സ്വര്‍ണമാണ് ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ടത്. ബാക്കി സ്വര്‍ണം കവര്‍ച്ചയില്‍ പങ്കാളികളായ അന്യ സംസ്ഥാന തൊഴിലാളികളുടെ കൈയ്യിലുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം. ഒരാഴ്ചയ്ക്കുള്ളിലാണ് വിജയാ ബാങ്ക് കവര്‍ച്ച കേസിലെ പ്രതികളെ പിടികൂടുകയും സ്വര്‍ണം കണ്ടെടുക്കുകയും ചെയ്തത്.

അതേസമയം പ്രതികളുടെ അറസ്റ്റ് സംബന്ധിച്ച് ജില്ലാ പോലീസ് ചീഫ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസില്‍ രാവിലെ 10. 30ന് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

സൂത്രധാരന്‍ രാജധാനി ജ്വല്ലറി കൊള്ളക്കേസിലെ ലത്വീഫ്

വിജയാ ബാങ്ക് കൊള്ളക്കേസിലെ സൂത്രധാരന്‍ പ്രമാദമായ രാജധാനി ജ്വല്ലറി കവര്‍ച്ചാ കേസിലെ പ്രതി അബ്ദുല്‍ ലത്വീഫാണെന്ന് പോലീസ് പറഞ്ഞു. വിജയ ബാങ്ക് കൊള്ളക്കേസില്‍ അബ്ദുല്‍ ലത്വീഫ് ഉള്‍പെടെയുള്ള നാല് പേരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ബളാല്‍ കല്ലഞ്ചിറ സ്വദേശിയായ അബ്ദുല്‍ ലത്വീഫ് നേരത്തെ കുടകിലായിരുന്നു താമസം. കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറിയില്‍ നിന്ന് കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങളുടെ ഒരുഭാഗം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയില്‍ ലത്വീഫ് അന്ന് പണയപ്പെടുത്തിയിരുന്നു. രാജധാനി കേസില്‍ പിടിയിലായ ഇയാളുടെ മൊഴിയനുസരിച്ച് ബാങ്കില്‍ നിന്ന് ഈ സ്വര്‍ണ ഉരുപ്പടികള്‍ പോലീസ് കണ്ടെടുക്കുകയായിരുന്നു. ഇതുമൂലം ബാങ്കിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.

ഈ നഷ്ടം ഈടാക്കാന്‍ ലത്വീഫിനെതിരെ ബാങ്ക് അധികൃതര്‍ കോടതിയെ സമീപിക്കുകയും ലത്വീഫിന്റെ ആവിക്കരയിലുള്ള വീടും പറമ്പും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. 2010 ഏപ്രില്‍ 15ന് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് രാജധാനി ജ്വല്ലറിയില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്. 15 കിലോ സ്വര്‍ണാഭരണങ്ങളും ഏഴ് ലക്ഷം രൂപയുമാണ് മോഷണം പോയത്. എന്നാല്‍ ഇതില്‍ നിന്നും ഏഴര കിലോ സ്വര്‍ണം മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്.

ചെര്‍ക്കളയിലെ കിണറ്റില്‍ നിന്നും കണ്ടെടുത്തത് 15 കിലോയോളം സ്വര്‍ണം; ചെറുവത്തൂര്‍ വിജയാ ബാങ്കില്‍ നിന്നും കവര്‍ന്നതാണെന്ന് തിരിച്ചറിഞ്ഞു

Related News: ചെര്‍ക്കളയില്‍ പൊട്ടക്കിണറില്‍ നിന്നും ഒരു ചാക്ക് സ്വര്‍ണം കണ്ടെത്തി

വിജയ ബാങ്ക് കൊള്ള: പോലീസ് സംഘം ജാര്‍ഖണ്ഡിലേക്ക് പോയി, ലോക്കര്‍ വിദഗ്ധ സംഘം പരിശോധിക്കും

വിജയ ബാങ്ക് കവര്‍ച്ച കേസ്: മുഖ്യപ്രതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കൊടുവള്ളിയിലെ പ്രമുഖന് സ്വര്‍ണം വില്‍ക്കാന്‍ കവര്‍ച്ചാസംഘം ബന്ധപ്പെട്ടതായി വിവരം

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഇസ്മാഈലിന് ബി എസ് എന്‍ എല്‍ സിം കാര്‍ഡ് സംഘടിപ്പിച്ചുകൊടുത്ത കോഴിക്കോട്ടെ യുവാവ് പിടിയില്‍

വിജയ ബാങ്ക് കൊള്ള: കവര്‍ച്ചാ സ്വര്‍ണം കര്‍ണാടകയിലേക്ക് മാറ്റിയതായിസൂചന; അന്വേഷണസംഘം ബംഗാളിലേക്കും തമിഴ്‌നാട്ടിലേക്കും പോയി

ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച: ബാങ്ക് ജീവനക്കാരെ ചോദ്യംചെയ്യുന്നു

ചെറുവത്തൂര്‍ ബാങ്ക് കൊള്ള: എഡിജിപി പരിശോധന നടത്തി; മുഖ്യപ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

വിജയ ബാങ്ക് കവര്‍ച്ച: ആസൂത്രകന്‍ കടമുറി വാടകയ്‌ക്കെടുത്തയാളാണെന്ന് എ ഡി ജി പി ശങ്കര്‍ റെഡി

വിജയ ബാങ്ക് കവര്‍ച്ച: ഇസ്മാഇലിന് കടമുറി നല്‍കാന്‍ ഇടനിലക്കാരനായിനിന്ന യുവാവ് പിടിയില്‍

വിജയ ബാങ്ക് കൊള്ള: അന്വേഷണം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്

വിജയ ബാങ്കിലുണ്ടായിരുന്നത് 7.5 കോടിയുടെ സ്വര്‍ണം; കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മുങ്ങി

ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചയ്ക്ക് പിന്നില്‍ 4 അന്യസംസ്ഥാന തൊഴിലാളികള്‍, മഞ്ചേശ്വരത്തെ ഇസ്മാഈലിനും കവര്‍ച്ചയില്‍ പങ്കെന്ന് സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: പോലീസ് നായ മണം പിടിച്ച് ഓടിയത് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്

വിജയ ബാങ്ക് കൊള്ള: കടമുറി വാടകയ്‌ക്കെടുത്ത മഞ്ചേശ്വരം സ്വദേശി എഗ്രിമെന്റിനൊപ്പം നല്‍കിയത് സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ്; കാര്‍ഡ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചതായി ജില്ലാ പോലീസ് ചീഫ്

കൊള്ളയടിക്കപ്പെട്ട വിജയ ബാങ്കിന് സമീപത്തുനിന്നും ശനിയാഴ്ച പകല്‍ 11 മണിക്ക് അലറാം മുഴങ്ങിയതായി സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചക്കാര്‍ തൊട്ടടുത്തുള്ള ഫാര്‍മേഴ്‌സ് ബാങ്കിന്റെ സി സി ടി വിയില്‍ കുടുങ്ങിയതായി സൂചന

ചെറുവത്തൂരില്‍ വിജയ ബാങ്ക് സ്ലാബ് തുരന്ന് കൊള്ളയടിച്ചു

കാസര്‍കോട് വീണ്ടും ബാങ്ക് കൊള്ള; ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും കവര്‍ന്നു

Keywords : Kasaragod, Kerala, Cheruvathur, Bank, Robbery, Accuse, Cherkala, Rajadhani. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia