ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി മരിച്ചു; ശരീരത്തില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തിയതായി ഡോക്ടര്‍മാര്‍, പോലീസ് അന്വേഷണം ആരംഭിച്ചു
Oct 30, 2017, 17:11 IST
ബദിയടുക്ക: (www.kasargodvartha.com 30.10.2017) ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി മരിച്ചു. ബദിയടുക്ക മൂകംപാറയിലെ വെങ്കിടേശ്വര- കലാവതി ദമ്പതികളുടെ മകള്‍ ശ്രുതി (17) ആണ് മരിച്ചത്. അഞ്ചുദിവസം മുമ്പാണ് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ശ്രുതിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെയോടെ ശ്രുതി മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രക്തത്തില്‍ വിഷം കലര്‍ന്നതായി കണ്ടെത്തിയത്. ഇതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ശ്രുതിയുടെ ബന്ധുവായ വസന്തനെന്നയാളെ പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തി മൊഴിയെടുത്തു.
കുമ്പളയിലെ സ്വകാര്യ കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ശ്രുതി. സഹോദരങ്ങള്‍: അവിനാഷ്, അര്‍പ്പിത.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Badiyadukka, Kasaragod, Kerala, News, Hospital, Death, Doctors, Police, Investigation, Girl dies in hospital; police investigation started.