General Hospital | ജെനറല്‍ ആശുപത്രിയില്‍ നവീകരിച്ച കുട്ടികളുടെ വാര്‍ഡും സിക് ന്യൂബോണ്‍ കെയര്‍ യൂണിറ്റും നാടിന് സമർപിച്ചു; ആരോഗ്യമേഖലയില്‍ കാസർകോടിന് പ്രത്യേക പരിഗണനയാണ് നൽകുന്നതെന്ന് വീണാ ജോർജ്; ഉദ്‌ഘാടനത്തിനെത്തിയ മന്ത്രിയെ സ്വീകരിച്ചത് പൂക്കൾക്ക് പകരം ഡോക്ടർ എഎ അബ്ദുൽ സത്താർ രചിച്ച പുസ്തകം നൽകി
Apr 27, 2023, 10:27 IST
കാസർകോട്: (www.kasargodvartha.com) ജില്ലയില്‍ രണ്ട് സൂപര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ തുടങ്ങാന്‍ സര്‍കാരിന് സാധിച്ചുവെന്ന് ആരോഗ്യ, വനിത-ശിശു വികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജെനറല്‍ ആശുപത്രിയിലെ നവീകരിച്ച കുട്ടികളുടെ വാര്‍ഡും സിക് ന്യൂബോണ്‍ കെയര്‍ യൂണിറ്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ വേണ്ട സമയത്ത് ആരോഗ്യമേഖലയില്‍ സര്‍കാര്‍ വികസനങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലയ്ക്ക് പ്രത്യേക പരിഗണനയാണ് ആരോഗ്യമേഖലയില്‍ സര്‍കാര്‍ എന്നും നല്‍കിക്കൊണ്ടിരിക്കുന്നത്. ഈ സര്‍കാരിന്റെ കാലത്ത് ജെനറല്‍ ആശുപത്രിയില്‍ ന്യൂറോളിജിസ്റ്റിന്റെ അഭാവം മനസിലാക്കികൊണ്ട് ബന്ധപ്പെട്ട തസ്തികയില്‍ നിയമനം നടത്തുകയും അത്യാധുനിക ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തു. ആവശ്യമുള്ള തസ്തികകളില്‍ ഉദ്യോഗസ്ഥരെ ലഭിക്കാതെ വന്നപ്പോള്‍ പ്രത്യേക പാകേജുകളിലൂടെ സര്‍ക്കാര്‍ നിയമനങ്ങള്‍ ഉറപ്പാക്കി. 30 ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി.
ജെനറല്‍ ആശുപത്രിയിലെ എസ് എന്‍ സിയുവിന് 50 ലക്ഷം രൂപയും പി ഐ സിയുവിന് ഒരു കോടി 58 ലക്ഷം രൂപയുമാണ് ചിലവഴിച്ചിട്ടുള്ളത്. രണ്ടിലും അത്യാധുനിക ചികിത്സാസൗകര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. രോഗി സൗഹൃദവും ജനസൗഹൃദവും അടിസ്ഥാനമാക്കിയായിരിക്കും ഓരോ സര്‍കാര്‍ ആശുപത്രികളും പ്രവര്‍ത്തിക്കുക. നേരത്തെ സംസ്ഥാനത്തെ 30 ശതമാനം ആളുകള്‍ മാത്രമാണ് സര്‍കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നുണ്ടായിരുന്നുവെങ്കില്‍ ഇന്ന് അത് 60 - 70 ശതമാനം വരെയാണ്. സംസ്ഥാന സര്‍കാരിന്റെ ആരോഗ്യമേഖലയിലുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുള്ളത്. ആരുടെയെങ്കിലും ഭാഗത്ത് നിന്ന് അലംഭാവമോ വീഴ്ചയോ സംഭവിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് പരിശോധിച്ചിരിക്കുമെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ സ്വാഗതം പറഞ്ഞു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. നഗരസഭാ വികസനകാര്യ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ആരോഗ്യ സ്റ്റാൻഡിങ് കമിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, വിദ്യാഭ്യാസകാര്യ ചെയര്‍പേഴ്‌സണ്‍ കെ രജനി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെജെ റീന, ജില്ലാ മെഡികല്‍ ഓഫീസര്‍ എവി രാംദാസ്, എന്‍ എച് എം ജില്ലാ പ്രോഗ്രാം മാനജര്‍ ഡോ.റിജിത്ത് കൃഷ്ണന്‍, എച് എം സി അംഗം കെ ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സൂപ്രണ്ട് ഡോ. കെകെ രാജാറാം നന്ദി പറഞ്ഞു.
സ്വീകരണത്തിൽ വ്യത്യസ്തത
ഉദ്‌ഘാടനത്തിനെത്തുന്ന അതിഥികളെ പൂക്കൾ നൽകി സ്വീകരിക്കുന്ന പതിവ് ശീലത്തിൽ നിന്നു വ്യത്യസ്തമായി ജെനറൽ ആശുപത്രിയിലെത്തിയ മന്ത്രി വീണാ ജോർജിനെ സ്വീകരിച്ചത് ശ്രദ്ധേയമായി. ജെനറൽ ആശുപത്രിയിലെ തന്നെ ശ്വാസകോശ രോഗ വിദഗ്ധനായ ഡോ. എഎ അബ്ദുൽ സത്താർ രചിച്ച 'യാത്രകൾ അനുഭവങ്ങൾ' എന്ന പുസ്തകം മന്ത്രിക്ക് നൽകിയാണ് വരവേറ്റത്. കൂടാതെ പരിപാടിയിൽ സംബന്ധിച്ചവർക്ക് പലഹാരങ്ങൾക്ക് പകരം ഈത്തപ്പഴവും മറ്റു പഴവർഗങ്ങളും നൽകിയും ചടങ്ങ് വേറിട്ടതാക്കി. ആരോഗ്യ വകുപ്പു ഡയറക്ടർ ഡോ. കെജെ റീനയും ഒപ്പമുണ്ടായിരുന്നു.
Keywords: News, Kasaragod, Kerala, General Hospital, Minister, Inauguration, N A Nellikkunn MLA, Veena George, Health, Government, Minister inaugurated renovated Children's Ward and Sick Newborn Care Unit at the General Hospital.
< !- START disable copy paste -->