കാന്റീനില്‍ ഗ്യാസ് ചോര്‍ന്നു; വന്‍ദുരന്തം ഒഴിവായി
Sep 14, 2015, 11:56 IST
കാസര്‍കോട്: (www.kasargodvartha.com 14/09/2015) കാസര്‍കോട് താലൂക്ക് ഓഫീസിന് മുന്‍വശത്തെ കാന്റീനില്‍ ഗ്യാസ് ചോര്‍ന്നു. ഭാഗ്യംകൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. നെല്ലിക്കുന്ന് സ്വദേശി സുധേഷ് ഭക്തയുടെ കാന്റീനിലാണ് ഗ്യാസ് ചോര്‍ച്ചയുണ്ടായത്. തിങ്കളാഴ്ച രാവിലെ 9.30 മണിയോടെ സുധേഷ് കാന്റീന്‍ തുറന്നപ്പോള്‍ കാന്റീന് ഉള്‍വശംമുഴുവന്‍ ഗ്യാസ് നിറഞ്ഞ നിലയിലായിരുന്നു.
വിവരം ഉടന്‍ ഫയര്‍ഫോഴ്‌സില്‍ അറിയിച്ചതിനെതുടര്‍ന്ന് ഫയര്‍ഫോസ് എത്തിയാണ് അപകടം ഒഴിവാക്കിയത്. ഇതിനിടയില്‍ ഗ്യാസ് ഏജന്റ്‌സി ഓഫീസില്‍ സംഭവം അറിയിച്ചപ്പോള്‍ ഗ്യാസ് സംബന്ധമായ ചില രേഖകളുടെ കാര്യങ്ങള്‍ ചോദിച്ച് അത് നല്‍കിയാല്‍ മാത്രമേ വരാന്‍ കഴിയുകയുള്ളുവെന്ന മറുപടിയാണ് ലഭിച്ചതെന്ന് കാന്റീന്‍ ഉടമ പറഞ്ഞു.

Keywords: Gas leaked, Canteen, Cafeteria, Tragedy, Fire force, Kasaragod, Kerala, Gas leakage in Canteen, Malabar Wedding.