സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയാ സംഘങ്ങള്‍ വിലസുന്നു
Sep 21, 2015, 11:54 IST
കുമ്പള: (www.kasargodvartha.com 21/09/2015) സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയാ സംഘങ്ങള്‍ വിലസുന്നു. കുമ്പള, ഉപ്പള തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലാണ് കഞ്ചാവ് വില്‍പനക്കാര്‍ താവളമുറപ്പിച്ചിരിക്കുന്നത്. ഈ സംഘങ്ങളെ പോലീസ് നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞദിവസം ഒരു കിലോ കഞ്ചാവുമായി ശാന്തിഗിരി ബസ് സ്‌റ്റോപ്പില്‍ വെച്ച് ബേക്കൂറിലെ ജാഫര്‍ അലി പോലീസ് പിടിയിലായതോടെയാണ് ഈ ഭാഗങ്ങളിലെ കഞ്ചാവ് വിതരണ സംഘത്തെകുറിച്ച് പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചത്.
നേത്തേയും ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്ന സംഘങ്ങള്‍ കോളജ്, സ്‌കൂള്‍ പരിസരങ്ങളില്‍ സജീവമായിരുന്നു. അപ്പോഴെല്ലാം പോലീസിന്റെ ഇടപെടല്‍മൂലം സംഘം അല്‍പമൊന്ന് ഉള്‍വലിയുകയായിരുന്നു. ഈയടുത്താണ് സംഘം വീണ്ടും സജീവമായത്. വിദ്യാര്‍ത്ഥികളെതന്നെയാണ് സംഘം ഏജന്റുമാരായി നിയമിച്ചിട്ടുള്ളത്.
നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ ജാഫര്‍ അലിയെ കാപ്പചുമത്തി പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ജാഫറിന്റെ സംഘത്തില്‍പെട്ടവരാണ് സ്‌കൂളുകളും കോളജുകളും ഉള്‍പെടെയുള്ള ഭാഗങ്ങളില്‍ വ്യാപകമായി കഞ്ചാവ് വിതരണത്തിനെത്തിക്കുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. നിരവധി വിദ്യാര്‍ത്ഥികള്‍ കഞ്ചാവിനും മയക്കുമരുന്നിനും അടിമകളാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ ലഹരി മാഫിയാസംഘങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്.
Keywords: Kumbala, Kasaragod, Ganja, Kerala, School, College, Ganja mafia around educational institutions, Malabar Wedding