കഞ്ചാവ് കടത്തുകേസില്‍ കൂടുതല്‍ പ്രതികള്‍ കുടുങ്ങുന്നു; ഒരാള്‍ കൂടി അറസ്റ്റിലായി
Mar 22, 2014, 12:32 IST
കാസര്‍കോട്: (kasargodvartha.com 22.03.2014) കാസര്‍കോട്ടേക്ക് കഞ്ചാവ് കടത്തിയ കേസില്‍ കൂടുതല്‍ പ്രതികള്‍ കുടുങ്ങുന്നു. 110 കിലോ കഞ്ചാവ് കാസര്കോട്ടേക്കെത്തിച്ച കേസില്‍ ഇടുക്കി രാജക്കാട് സ്വദേശി ടി.എസ്. സനീഷി (27) നെ നാര്‍കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി. കെ.എസ്. സുരേഷ് ബാബുവും സംഘവും അറസ്റ്റുചെയ്തു.
2013 മാര്‍ച്ച് 20ന് തളങ്കര ഹൊന്നമൂലയിലെ ഒരു ക്വാര്‍ട്ടേഴ്സില്‍ നിന്നും 110 കിലോ കഞ്ചാവ് പിടികൂടിയ കേസിലാണ് സനീഷ് അറസ്റ്റിലായിരിക്കുന്നത്. ഈ കേസില്‍ കഴിഞ്ഞദിവസം തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ അബ്ദുല്‍ അസീസി (40) നെ അറസ്റ്റുചെയ്തിരുന്നു. അസീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സനീഷിനേയും അറസറ്റുചെയ്തത്.
അസീസിന് കഞ്ചാവ് എത്തിച്ചുകൊടുത്തത് ഇടുക്കിയിലെ സനീഷാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പോലീസ് വ്യാപകമായ റെയ്ഡ് നടത്തുന്ന വിവരമറിഞ്ഞ് തളങ്കരയിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നും കഞ്ചാവ് ഓട്ടോയില്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് കഞ്ചാവ് പിടികൂടിയത്. ആറ് ചാക്കുകളിലായി സൂക്ഷിച്ച 15 ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്.
ഈ കേസില്‍ തളങ്കര ഫോര്‍ട്ട് റോഡിലെ യു. ഉസ്മാനെ (28) അന്ന് അറസ്റ്റുചെയ്തിരുന്നു. സനീഷിനെ പിടികൂടിയ സംഘത്തില്‍ ഡി.വൈ.എസ്.പിക്ക് പുറമെ സിവില്‍ പോലീസ് ഓഫീസര്‍മാരായ കമലാക്ഷന്‍, മോഹനന്, സുനില്‍ അബ്രഹാം, രാജീവന്, മധു, രാജേഷ്, ജയരാജ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Ganja, Arrest, Accuse, Kasaragod, Kerala, Ganja case: more accused in police trap.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍