വൻതീപിടുത്തം; ഫർണിചർ നിർമാണ യൂനിറ്റ് കത്തിനശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം
Jan 29, 2022, 12:22 IST
പനയാൽ: (www.kasargodvartha.com 29.01.2022) കുന്നുന്നൂച്ചിയിലെ ഫർണിചർ നിർമാണ യൂനിറ്റിൽ വൻതീപിടുത്തം. സ്ഥാപനം പൂർണമായും കത്തി നശിച്ചു. 15 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. എരോൽ വടക്കേക്കര മധു ആചാരിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
ശനിയാഴ്ച പുലർചെയാണ് തീപിടുത്തമുണ്ടായത്. പുലർചെ 3.30 മണിയോടെ പത്രകെട്ടുമായി പോവുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവർക്കാണ് തീപിടുത്തം ശ്രദ്ധയിൽ പെട്ടത്. ഇവർ ഉടൻ തന്നെ ഫയർ ഫോഴ്സിനേയും തൊട്ടടുത്ത വീട്ടുകാരേയും വിവരം അറിയിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് നിന്നെത്തിയ രണ്ട് യൂനിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ പൂർണമായും അണച്ചത്. പണി പൂർത്തിയാക്കിയ നിരവധി വാതിലുകൾ, ജനൽ പാളികൾ തുടങ്ങിയവ കത്തിനശിച്ചു.

Keywords: News, Kerala, Kasaragod, Fire, Top-Headlines, Cash, Fire force, Kanhangad, Furniture manufacturing, Furniture manufacturing unit on fire.
< !- START disable copy paste -->