കൊച്ചിയില്‍ പിടിയിലായത് ഉത്തരമലബാറിലടക്കം ലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണികള്‍; നാലംഗ സംഘം അറസ്റ്റിലായത് മയക്കു മരുന്നു പാര്‍ട്ടി ഒരുക്കാനുള്ള ശ്രമത്തിനിടെ
Dec 25, 2019, 16:07 IST
പയ്യന്നൂര്‍: (www.kasargodvartha.com 25.12.2019) കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവുമായി പാലാരിവട്ടത്ത് നിന്നും മൂന്നു യുവാക്കളും മാരക മയക്കുമരുന്ന് ഇനത്തില്‍പെട്ട എല്‍എസ്ഡി സ്റ്റാമ്പുമായി കളമശേരിയില്‍ നിന്നും മറ്റൊരു യുവാവും പിടിയിലായി. കണ്ണൂര്‍ പയ്യന്നൂര്‍ കൊച്ചി കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രധാന പ്രവര്‍ത്തനം.
മോവഞ്ചേരിയിലെ മുഹമ്മദ് ഫര്‍സിന്‍ (23), തൃശൂര്‍ ചേലക്കര മണിചിറയില്‍ ജിതിന്‍ (21), കണ്ണൂര്‍ ചക്കരക്കലിലെ ഷെബീര്‍ (23), കണ്ണൂര്‍ പയ്യന്നൂര്‍ പെരുമ്പയിലെ മുഹമ്മദ് ധാക്കിര്‍ (26) എന്നിവരെയാണ് കൊച്ചി ഡിസ്ട്രിക് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ്) സംഘവും പാലാരിവട്ടം കളമശേരി പോലിസും ചേര്‍ന്ന് പിടികൂടിയതത്. മുഹമ്മദ് ഫര്‍സീനും, ജിതിനും, ഷെബീറും തമിഴ് നാട്ടില്‍ നിന്നും കൊണ്ടു വന്ന കഞ്ചാവ് പാലാരിവട്ടത്തുള്ള പ്രമുഖ ഹോട്ടലില്‍ മുറിയെടുത്ത് ആവശ്യക്കാര്‍ക്ക് വില്‍പന നടത്തി വരുകയായിരുന്നു. ഷെബീറിന് തൃക്കാക്കരയില്‍ ലഹരി മരുന്നുകളുമായി പിടികൂടിയതിന് കേസ് നിലവിലുണ്ട്. ഇവര്‍ ക്രിസ്മസ്സ്-ന്യൂയര്‍ ആഘോഷ പാര്ട്ടികളില്‍ ലഹരി എത്തിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നതായും സൂചനകള്‍ പുറത്തു വന്നിട്ടുണ്ട്. ഉത്തര മലബാറിലെ പല സ്ഥലങ്ങളിലും ഇവര്‍ക്ക് ലഹരി വില്‍പ്പനക്കായി ഏജന്റുമാരുണ്ടെന്നുള്ള വിവരങ്ങളും ലഭ്യമായിട്ടുണ്ട്.
അതേസമയം കൊച്ചിയില്‍ ഏതാനും വിദ്യാര്‍ഥികള്‍ ലഹരിക്ക് അടിമയായതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതില്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി എത്തിച്ച ഏയ്ഞ്ചല്‍ കോട്ടജില്‍ അലന്‍ ഫ്രാങ്ക്ളിന്‍ (22), കൊല്ലം വേലിയാത്ത് ഡെറിന് പീറ്റര്‍ (18), കുറുവന്തറ അതുല്‍ അജു (19) എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: News, Kerala, payyannur, Kochi, Youth, arrest, Police, Four men were arrested in Drugs case
മോവഞ്ചേരിയിലെ മുഹമ്മദ് ഫര്‍സിന്‍ (23), തൃശൂര്‍ ചേലക്കര മണിചിറയില്‍ ജിതിന്‍ (21), കണ്ണൂര്‍ ചക്കരക്കലിലെ ഷെബീര്‍ (23), കണ്ണൂര്‍ പയ്യന്നൂര്‍ പെരുമ്പയിലെ മുഹമ്മദ് ധാക്കിര്‍ (26) എന്നിവരെയാണ് കൊച്ചി ഡിസ്ട്രിക് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ്) സംഘവും പാലാരിവട്ടം കളമശേരി പോലിസും ചേര്‍ന്ന് പിടികൂടിയതത്. മുഹമ്മദ് ഫര്‍സീനും, ജിതിനും, ഷെബീറും തമിഴ് നാട്ടില്‍ നിന്നും കൊണ്ടു വന്ന കഞ്ചാവ് പാലാരിവട്ടത്തുള്ള പ്രമുഖ ഹോട്ടലില്‍ മുറിയെടുത്ത് ആവശ്യക്കാര്‍ക്ക് വില്‍പന നടത്തി വരുകയായിരുന്നു. ഷെബീറിന് തൃക്കാക്കരയില്‍ ലഹരി മരുന്നുകളുമായി പിടികൂടിയതിന് കേസ് നിലവിലുണ്ട്. ഇവര്‍ ക്രിസ്മസ്സ്-ന്യൂയര്‍ ആഘോഷ പാര്ട്ടികളില്‍ ലഹരി എത്തിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നതായും സൂചനകള്‍ പുറത്തു വന്നിട്ടുണ്ട്. ഉത്തര മലബാറിലെ പല സ്ഥലങ്ങളിലും ഇവര്‍ക്ക് ലഹരി വില്‍പ്പനക്കായി ഏജന്റുമാരുണ്ടെന്നുള്ള വിവരങ്ങളും ലഭ്യമായിട്ടുണ്ട്.
അതേസമയം കൊച്ചിയില്‍ ഏതാനും വിദ്യാര്‍ഥികള്‍ ലഹരിക്ക് അടിമയായതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതില്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി എത്തിച്ച ഏയ്ഞ്ചല്‍ കോട്ടജില്‍ അലന്‍ ഫ്രാങ്ക്ളിന്‍ (22), കൊല്ലം വേലിയാത്ത് ഡെറിന് പീറ്റര്‍ (18), കുറുവന്തറ അതുല്‍ അജു (19) എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->