'സാമൂഹ്യ മാധ്യമങ്ങളിലും കവലകളിലും അപവാദ പ്രചാരണം നടത്തുന്നു'; പ്രവാസിക്കെതിരെ പരാതിയുമായി കാസർകോട് നഗരസഭ മുൻ ചെയർപേഴ്സൻ
കാസർകോട്: (www.kasargodvartha.com 10.02.2022) സാമൂഹ്യ മാധ്യമങ്ങളിലും കവലകളിലും അപവാദ പ്രചാരണം നടത്തുന്നുവെന്ന് പ്രവാസിക്കെതിരെ നഗരസഭ മുൻ ചെയർപേഴ്സൻ ബീഫാത്വിമ ഇബ്രാഹിം പൊലീസിൽ പരാതി നൽകി. ഖത്വർ പ്രവാസിയായ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദിനെതിരെയാണ് പരാതി.
ഒന്നര വർഷത്തോളമായി നിരന്തരമായി സാമൂഹ്യ മാധ്യമങ്ങളിലൂടെയും ആളുകൾ കൂടി നിൽക്കുന്ന കവലകളിലും തനിക്കെതിരെ മുഹമ്മദ് അസഭ്യവാക്കുകൾ ഉപയോഗിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും പൊതുയിടങ്ങളിൽ ഉപയോഗിക്കാൻ പറ്റാത്ത വളരെ മോശമായ വാക്കുകളാണ് പ്രയോഗിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
ഇത് മാനസികമായി വളരെ ഏറെ വേദനിപ്പിക്കുന്നതാണെന്നും സമൂഹത്തിലും കുടുംബത്തിനിടയിലും പാർടി പ്രവർത്തകർക്കിടയിലും അവഹേളിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ബീഫാത്വിമ ഇബ്രാഹിം പരാതിപ്പെട്ടു. വനിതാ കമീഷനും പരാതിയുടെ പകർപ് നൽകിയിട്ടുണ്ട്.
Keywords: Former chairperson of Kasargod municipality files complaint against expatriate, Kerala, Kasaragod, News, Top-Headlines, Social-Media, Police-station, Complaint, Expariate, Muncipality.
< !- START disable copy paste -->