city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആനക്കൊമ്പില്‍ തീര്‍ത്ത 20 ലക്ഷം വിലവരുന്ന ഗണപതി വിഗ്രഹവുമായി മൂന്നംഗ സംഘത്തെ വനപാലകര്‍ അറസ്റ്റ് ചെയ്തു; പിടികൂടിയത് കാറിൽ കടത്തുന്നതിനിടെ

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.06.2020) കാറില്‍ കടത്തുന്നതിനിടെ ആന കൊമ്പില്‍ തീര്‍ത്ത ഗണപതി വിഗ്രഹവുമായി മൂന്ന് പേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വില്‍പ്പന നടത്താനാണ് ഗണപതി വിഗ്രഹം കടത്തിയത്. കോട്ടയം സ്വദേശി ജോമോന്‍ ജോയ്, സുഹൃത്തുക്കളായ പാലക്കാട് സ്വദേശി ബിനോജ് കുമാര്‍, കണ്ണൂര്‍ സ്വദേശി പ്രബീന്‍ എന്നിവരെയാണ് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ അഷ്‌റഫും സംഘവും അറസ്റ്റ് ചെയ്തത്.

വിഗ്രഹം കാഞ്ഞങ്ങാട് ഭാഗത്തേക്ക് വില്‍പ്പന നടത്തുവാന്‍ കൊണ്ടുവരികയായിരുന്നു. ചെമ്മട്ടംവയലില്‍ വെച്ചാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. വിഗ്രഹത്തിന് 20 ലക്ഷം രൂപ വിലമതിക്കുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അട്ടപ്പാടിയില്‍ ആദിവാസി മേഖലയില്‍ ട്രസ്റ്റ് നടത്തിവരുന്ന ജോമോനാണ് സംഘത്തിന്റെ തലവനെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിഗ്രഹം കടത്താന്‍ ഉപയോഗിച്ച കെ എല്‍ 35 എ 65 വാഗ്ണര്‍ കാറും കസ്റ്റഡിയിലെടുത്തു.
ആനക്കൊമ്പില്‍ തീര്‍ത്ത 20 ലക്ഷം വിലവരുന്ന ഗണപതി വിഗ്രഹവുമായി മൂന്നംഗ സംഘത്തെ വനപാലകര്‍ അറസ്റ്റ് ചെയ്തു; പിടികൂടിയത് കാറിൽ കടത്തുന്നതിനിടെ

വനപാലക സംഘത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ടി പ്രഭാകരന്‍, സി ജെ ജോസഫ്, ബി എസ് വിനോദ് കുമാര്‍, സ്‌പെഷ്യല്‍ ഫോറസ്റ്റര്‍ ബി ശേഷപ്പ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം ഹരി, രാഹുല്‍ ജിതിന്‍, വിജയകുമാര്‍, പ്രകാശന്‍, അനശ്വര, ശാന്തികൃഷ്ണ, ഗിരീഷ് കുമാര്‍, ഒ എം സുരേന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു.


Keywords:  Kerala, News, Kanhangad, Police, Forest, Forest-Range-Officer, Arrest, Car, Animal, Elephant, Tusk, Ganapathi, Idol, Forest officials arrested three gang members with Ganapathi Idol made from Elephant tusk.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia