കല്ല്യാണ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് അന്യസംസ്ഥാനത്ത് നിന്ന് ജില്ലയിലേക്ക് ഷോര്‍ട്ട് ടേം വിസിറ്റിൽ വരാം
Jun 24, 2020, 20:32 IST
കാസര്‍കോട്: (www.kasargodvartha.com 24.06.2020) കല്ല്യാണ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് അന്യസംസ്ഥാനത്ത് നിന്ന് ജില്ലയിലേക്ക് ഷോര്‍ട്ട് ടേം വിസിറ്റിൽ വരാം. കാവിഡ്19 ജാഗ്രത വെബ്സെറ്റില്‍ ഷോര്‍ട്ട് ടേം വിസിറ്റ് എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് പാസുമായാണ് ഇവര്‍ വരേണ്ടത്. മംഗലാപുരം ആശുപത്രികളില്‍ ചികിത്സ തേടുന്നതിന് അടിയന്തിര സാഹചര്യത്തില്‍ പോകുന്നവരും ഷോര്‍ട്ട് ടേം വിസിറ്റ് എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതില്‍ ചികിത്സ തേടുന്ന ആശുപത്രിയുടെ വിലാസം ഫ്രം (From) എന്ന കോളത്തിലും രോഗിയുടെ വീട്ടുവിലാസം റ്റു (To) എന്ന കോളത്തിലും രേഖപ്പെടുത്തണം.
Keywords: Kerala, News, Marriage, Pass, For medical purposes and Marriage needs, can visit a district from other states with the short term pass