ശബരിമല ദർശനം കഴിഞ്ഞതിന് ശേഷം ക്ഷേത്രത്തിലെത്തിയ കാസർകോട് സ്വദേശികളായ അഞ്ച് പേർക്ക് നായയുടെ കടിയേറ്റു
Jan 5, 2022, 16:50 IST
പത്തനംതിട്ട: (www.kasargodvartha.com 05.01.2022) ക്ഷേത്ര ദർശനത്തിനെത്തിയ കാസർകോട് സ്വദേശികളായ അഞ്ച് പേർക്ക് നായയുടെ കടിയേറ്റു. ശബരിമല ദർശനം കഴിഞ്ഞ് പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രം ദർശനത്തിനെത്തിയപ്പോഴാണ് ഇവരെ നായ ആക്രമിച്ചത്.
ചൊവ്വാഴ്ച മണികണ്ഠനാൽത്തറ-ക്ഷേത്ര റോഡിൽ വെച്ചാണ് സംഭവം നടന്നത്. അഞ്ച് പേരെയും പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡികൽ കോളജിലേക്ക് മാറ്റി.
ഈ നായ മറ്റുപലരെയും കടിച്ചതായി നാട്ടുകാർ പരാതിപ്പെട്ടു. തിരക്കേറിയ സമയത്തായിരുന്നു നായയുടെ ആക്രമണം.
Keywords: Kerala, News, Top-Headlines, Pathanamthitta, Temple, Kasaragod, Natives, Dog bite, Road, Treatment, Medical College, Shabarimala, Five Kasaragod natives bitten by dog. < !- START disable copy paste -->