Arrested | ഗൃഹനാഥനെ തട്ടിക്കൊണ്ട് പോയി മർദിച്ച ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്ന കേസിൽ സംഘത്തിലെ 5 പേർ അറസ്റ്റിൽ; 'സംഭവം സാമ്പത്തിക ഇടപാടിന്റെ പേരിൽ'
Mar 14, 2023, 16:00 IST
അമ്പലത്തറ: (www.kasargodvartha.com) സാമ്പത്തിക ഇടപാടിന്റെ പേരിൽ ഗൃഹനാഥനെ തട്ടിക്കൊണ്ട് പോയി മർദിച്ച ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്ന കേസിൽ സംഘത്തിലെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് ഇരിയ കാട്ടുമാടത്തെ പി ചന്ദ്രനെ (74) കാറിൽ തട്ടിക്കൊണ്ട് പോയ മർദിച്ചെന്ന കേസിൽ പ്രതികളായ അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുരളീധരന്‍ (40), ഗോപകുമാര്‍ (33), പവിത്രന്‍ (44), സജീഷ് (31), സുമേഷ് ( 34) എന്നിവരെയാണ് അമ്പലത്തറ സിഐ ടികെ മുകുന്ദൻ, എസ്ഐ കെ വിജയകുമാർ എന്നിവരടങ്ങുന്ന പൊലീസ് സംഘം നാടകീയമായി അറസ്റ്റ് ചെയ്തത്.
കാഞ്ഞിരടുക്കത്ത് നിന്ന് 24ന് വൈകിട്ട് 5.30 മണിയോടെ ചന്ദ്രനെ ബലം പ്രയോഗിച്ച് പ്രതികള്‍ കാറില്‍ തട്ടികൊണ്ട് പോവുകയും പിന്നീട് ക്രൂരമായി മര്‍ദിച്ച ശേഷം വഴിയില്‍ തള്ളിയിട്ട് കടന്ന് കളഞ്ഞെന്നുമാണ് കേസ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു.
ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ പി വി ഹരിഷ് കുമാര്‍, എം ജയചന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു.