city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Theft | മീൻ പിടുത്ത ഉപകരണങ്ങൾ മോഷണം പോവുന്നത് പതിവായി; ദുരിതം പേറി തൊഴിലാളികൾ

നെല്ലിക്കുന്ന്: (KasargodVartha) തീരദേശത്ത് മീൻ പിടുത്ത ഉപകരണങ്ങൾ മോഷണം പോവുന്നത് പതിവാകുന്നതായി പരാതി. കഴിഞ്ഞ ദിവസം നെല്ലിക്കുന്ന് ഹാർബറിൽ സൂക്ഷിച്ചിരുന്ന മീൻ വലയിൽ നിന്ന് വിലയേറിയ ലെഡും പിത്തള റിംഗും കവർന്നു. ലെഡിന് ഒരു കിലോയ്ക്ക് ഏകദേശം 300 രൂപയും പിത്തള റിംഗിന് കിലോയ്ക്ക് 800 രൂപയും വിലയുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. ഏകദേശം 80,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

Theft | മീൻ പിടുത്ത ഉപകരണങ്ങൾ മോഷണം പോവുന്നത് പതിവായി; ദുരിതം പേറി തൊഴിലാളികൾ

വലകൾക്ക് തൂക്കം കൂട്ടാൻ വേണ്ടിയാണ് ലെഡും പിത്തളയുമൊക്കെ ഉപയോഗിക്കുന്നത്. ഇത് കവർന്നതോടെ വല ഉപയോഗശൂന്യമായ അവസ്ഥയിലാണ്. നേരത്തെയും നിരവധി തവണ വലയും ഉപകരണങ്ങളും മോഷണം പോയതായി മീൻ തൊഴിലാളികൾ പരാതിപ്പെടുന്നു. വൈകുന്നേരം വലയിട്ട ശേഷം അടുത്ത ദിവസം പുലര്‍ച്ചെ വലയെടുക്കുകയാണ് പതിവ്. എന്നാല്‍ മോഷണം ശക്തമായതോടെ പുലര്‍ച്ച വരെ വലയ്ക്ക് കാവല്‍ നില്‍ക്കേണ്ട ഗതികേടാണ് ഉള്ളതെന്ന് തൊഴിലാളികൾ പറയുന്നു.

Theft | മീൻ പിടുത്ത ഉപകരണങ്ങൾ മോഷണം പോവുന്നത് പതിവായി; ദുരിതം പേറി തൊഴിലാളികൾ

ഹാർബറിൽ രാത്രികാലങ്ങളിൽ മദ്യ - മയക്കുമരുന്ന് സംഘങ്ങൾ സജീവമാണെന്നാണ് ആക്ഷേപം. ഇത്തരക്കാരെ അമർച്ച ചെയ്യുന്നതിനും മോഷണം തടയുന്നതിനും പൊലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്നാണ് മീൻ തൊഴിലാളികളുടെ ആവശ്യം. പലപ്പോഴും മീൻ ലഭിക്കാതെയും ലഭിച്ചാൽ തന്നെ വലിയ വില ലഭിക്കാതെ വരികയും ചെയ്യുന്ന അവസ്ഥയുണ്ടെന്നും അതിനിടയിൽ മോഷണം കൂടിയായതോടെ വലിയ ദുരിതമാണ് നേരിടുന്നതെന്നും ഇവർ പറയുന്നു.

Keywords: News, Kerala, Kasaragod, Nellikkunnu, Theft, Fishing, Complaint, Net, Boat, Police, Fishing gear is often stolen.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia