ഫാന്‍സി കട കത്തി നശിച്ചു; 10 ലക്ഷം രൂപയുടെ നഷ്ടം
Jun 10, 2020, 10:51 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 10.06.2020) വെള്ളരിക്കുണ്ടില്‍ വന്‍ തീപിടുത്തം. ഫാന്‍സി കട കത്തി നശിച്ചു. റൂബി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന കൊന്നക്കാട് സ്വദേശി ഷില്‍ജുവിന്റെ ഉടമസ്ഥതയിലുള്ള അല്ലൂസ് ഫാന്‍സി കടയാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ കടയില്‍ നിന്നും പ്ലാസ്റ്റിക് കത്തിയുള്ള മണവും പുകയും ഉയരുന്നത് കണ്ട് ഓടി കൂടിയ നാട്ടുകാരുംസമീപത്ത് താമസിക്കുന്നവരും ചേര്‍ന്നാണ് തീ അണച്ചത്.
വിവരമറിഞ്ഞു വെള്ളരിക്കുണ്ട് പോലീസും സ്ഥലത്ത് എത്തിയിരുന്നു.10 ലക്ഷം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നു. വൈദ്യുതി ഷോട്ട് സര്‍ക്യൂട്ട് ആണ് തീ പിടുത്തതിന് കാരണമെന്ന് സംശയിക്കുന്നു.
Keywords: Kasaragod, Kerala, news, Vellarikundu, fire, Shop, Fire in Fancy shop
< !- START disable copy paste -->