Photo: Arranged
● പള്ളഞ്ചിയും കാട്ടിപ്പാറയും എക്കാലത്തും സൗഹാർദ്ദത്തിന് കേളികേട്ട ദേശങ്ങളാണ്.
● ദുരന്തങ്ങളിലെ ഒത്തുചേരലുകളും സൗഹാർദ്ദത്തിന്റെ അടയാളമാണ്.
പള്ളഞ്ചി: (KasargodVartha) എസ്‌വൈഎസ് പ്ലാറ്റിനം ഇയർ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ചായ നാടിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ മതസൗഹാർദ്ദം പുതുക്കിപ്പണിയുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.
നാട്ടുകാരണവന്മാരും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്ത ഈ പരിപാടി പള്ളഞ്ചി ലൈബ്രറി പരിസരത്ത് നടന്നു. മത, രാഷ്ട്രീയ, സാമൂഹിക നേതാക്കൾ, സാഹിത്യകാരന്മാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്ത പരിപാടി മതസൗഹാർദ്ദത്തിന്റെ സുന്ദരമായ കാഴ്ചകളാണ് സമ്മാനിച്ചത്.
മൊയ്തു ഹാജി, പള്ളഞ്ചി നാരാണേട്ടൻ, മീത്തൽ അന്തുക്ക, കരുണാകരൻ, പടുപ്പ് അന്തുക്ക, കമ്പളം മൊയ്തു, രാമചന്ദ്രൻ തുടങ്ങിയവർ പങ്കുവെച്ച അനുഭവങ്ങൾ കേൾക്കുമ്പോൾ, നാടിന്റെ സൗഹാർദ്ദത്തിന്റെ ആഴവും പഴക്കവും പുതുതലമുറയ്ക്ക് വലിയ പ്രചോദനമായി. പ്രളയം, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിൽ നാട്ടുകാർ ഒന്നിച്ചുകൂടി സേവനം നടത്തിയ സംഭവങ്ങൾ ഓർമ്മപ്പെടുത്തി. പള്ളഞ്ചിയും കാട്ടിപ്പാറയും എക്കാലത്തും സൗഹാർദ്ദത്തിന് കേളികേട്ട ദേശങ്ങളാണ്. അവിടെ ജാതിമത രാഷ്ട്രീയ വൈജാത്യങ്ങൾക്ക് സ്ഥാനമില്ല. രോഗങ്ങളോ അപകടങ്ങളോ ഉണ്ടായാൽ കൈമെയ് മറന്ന് ഒന്നിക്കും. ദുരന്തമുഖത്ത് ആരെയും കാത്തു നിൽക്കാതെ സേവന പ്രവർത്തനങ്ങൾക്ക് ഇറങ്ങും. അതാണ് നാടിന്റെ പാരമ്പര്യം. വരും തലമുറയിലും ഈ സൗഹാർദ്ദം നിലനിർത്താൻ നാം പ്രതിജ്ഞാബദ്ധരാണെന്ന പ്രതിജ്ഞയോടെ ചായകുടിച്ച് പിരിഞ്ഞു. .
എസ് വൈ എസ് യൂണിറ്റ് പ്രസിഡണ്ട് മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി വിഷയാവതരണം നടത്തി. ഗംഗാധരൻ കാട്ടിപ്പാറ, ചക്രപാണി കണ്ണമ്പയൽ, മുഹമ്മദ് ടി, സുരേഷ് പള്ളഞ്ചി, അഷ്റഫ് മൻസൂർ തുടങ്ങിയവർ സംസാരിച്ചു. ടി എച്ച് അബൂബക്കർ സ്വാഗതവും അഷ്റഫ് അടുക്കം നന്ദിയും പറഞ്ഞു.
#CommunalHarmony #CulturalEvent #SYVS #FriendshipTea #Kerala #CommunityUnity
Share this story