'ഫാത്വിമ ലത്തീഫിന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണം'
Nov 22, 2019, 20:34 IST
കൊല്ലം: (www.kasargodvartha.com 22.11.2019) ചെന്നൈ ഐ ഐ ടിയില്‍ അധ്യാപകരുടെ പീഡനം കാരണമായി ആത്മഹത്യ ചെയ്ത ഫാത്വിമ ലത്വീഫിന്റെ മരണത്തിനുത്തരവാദികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറിമാരായ ഇ സി ആഇശ, റസാഖ് പാലേരി, വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇര്‍ഷാദ് എന്നിവരടങ്ങിയ സംഘം ഫാത്വിമയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചു.
ഫാത്വിമ തന്റെ കുറിപ്പ് വഴി ചൂണ്ടിക്കാണിച്ച സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ മാനസിക പീഡനവും ജാതി പീഡനവും കാരണമാണ് ഫാത്വിമ ആത്മഹത്യ ചെയ്യേണ്ടി വന്നത്. ഉന്നത കലാലയങ്ങള്‍ ന്യൂനപക്ഷ, ദളിത്, ആദിവാസി വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം ഇല്ല. ജാതീയമായ വിവേചനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അവര്‍ നിരന്തരം ഇരയാക്കപ്പെടുന്നു. രോഹിത് വെമുലക്ക് ശേഷം ഉണ്ടായ ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡറാണ് ഫാത്വിമയുടേത്. ഇതിന്റെ പിന്നിലുള്ള എല്ലാ പ്രതികളെയും ശിക്ഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
രോഹിത് വെമുല, നജീബ്, ജിഷ്ണു പ്രണോയി, ഫാത്വിമ നഫീസ് തുടങ്ങി നിരവധി രക്തസാക്ഷികളുടെ രക്തമാണ് ക്യാമ്പസുകളില്‍ വീണത്. രോഹിത് വെമുലയുടെ മരണത്തിന് ശേഷം കലാലയങ്ങളില്‍ നടക്കുന്ന വംശീയവും ലൈംഗികവുമായ പീഡനങ്ങള്‍ക്കെതിരെ ശക്തമായ നിയമനിര്‍മാണത്തിനായി രോഹിത് ആക്ട് നടപ്പാക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. സര്‍ക്കാരുകള്‍ ഇത് ചെവികൊള്ളാത്തതിന്റെ ഫലമാണ് ഉന്നത കലാലയങ്ങളില്‍ തുടരുന്ന ആത്മഹത്യകള്‍. ഇന്റേണല്‍ മാര്‍ക്കിന്റെ മറവില്‍ അധ്യാപകര്‍ തങ്ങളുടെ വംശീയവും രാഷ്ട്രീയവുമായ ഗൂഡലക്ഷ്യങ്ങള്‍ നടപ്പാക്കുകയാണ്. കലാലയങ്ങളുടെ സ്വയംഭരണം ഇതിന് ആക്കം കൂട്ടുന്നുണ്ട്. കലാലയങ്ങളിലെ ജാതി വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ രോഹിത് ആക്ട് നടപ്പിലാക്കണമെന്നും ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളും അത് പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മേല്‍നോട്ട സമിതികള്‍ രൂപീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Kollam, Death, Fathima's death; Demands to take action against accused
< !- START disable copy paste -->