ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്: ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ പേരില്‍ ഒത്ത് തീര്‍പ്പാക്കാനുള്ള സാവകാശം നല്‍കി; ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്യ കെ ശ്രീകാന്ത്
Sep 10, 2020, 20:46 IST
കാസര്‍കോട്: (www.kasargodvartha.com 10.09.2020) എം സി ഖമറുദ്ദീന്‍ എം എല്‍ എ പ്രതിയായ ജ്വല്ലറി തട്ടിപ്പിനെ കുറിച്ച് സത്യസന്ധമായി അന്വേഷിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് കേസ് ഒത്ത് തീര്‍പ്പാക്കാനുള്ള സാവകാശം നല്‍കുകയാണ് ചെയ്തതെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. അത് കൊണ്ടാണ് ആവശ്യമായ രീതിയില്‍ പരിശോധന നടത്താനോ, എം സി ഖമറുദ്ദീന്‍ എം എല്‍ എയെ ചോദ്യം ചെയ്യാനോ അന്വേഷണ സംഘം തയ്യാറാവാത്തത്. നിയമത്തെ ബഹുമാനമോ ഭയമോ ഇല്ലാത്ത ഖമറുദ്ദീന്‍ പോലീസ് അകമ്പടിയോടെ നാട്ടില്‍ തലങ്ങും വിലങ്ങും സഞ്ചരിക്കുകയാണ്. കേസില്‍ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുംവരെ എം എല്‍ എയെ ഉപരോധിക്കുന്നത് ഉള്‍പ്പടെയുള്ള പ്രതിഷേധ സമരങ്ങള്‍ക്ക് ബി ജെ പി നേതൃത്വം നല്‍കും.
സാമ്പത്തിക തട്ടിപ്പ് കേസ് നിലനിൽക്കെ വണ്ടി ചെക്ക് കേസില്‍ കോടതി സമന്‍സ് പുറപ്പെടുവിക്കുകയും ചെയ്തിട്ടും പ്രതികളെ കസ്റ്റഡിയിലെടുക്കാനോ സ്വത്തുക്കള്‍ മരവിപ്പിക്കാനോ തയാറാവാതെ മുസ്ലീം ലീഗിന് കേസ് അട്ടിമറിക്കാനുള്ള സഹായങ്ങള്‍ ഒരുക്കി കൊടുക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്.
കമ്പനിയിൽ ഓരോ വര്‍ഷവും എത്ര രൂപ നിക്ഷേപമായി ലഭിച്ചെന്നും, എത്ര രൂപയുടെ വ്യാപാരം നടന്നെന്നും, ലാഭം, നഷ്ടം തുടങ്ങിയ വിവരങ്ങള്‍ എം സി പരസ്യമായി പറയണമെന്ന് ബി ജെ പി വെല്ലുവിളിച്ചു. കമ്പനി പൊളിഞ്ഞെന്ന ഉടമകളുടെ വാദം നിക്ഷേപമായി സ്വീകരിച്ച പണം പല നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിച്ചിട്ടുള്ളതെന്ന ആരോപണം ബലപ്പെടുത്തുന്നതാണ്. സുതാര്യമായ ബിസിനസ്സാണ് നടത്തിയതെങ്കില്‍ എന്തിന് സമാനസ്വഭാവമുള്ള ഒരു കച്ചവടത്തിനായി ഒരു പ്രദേശത്ത് തന്നെ ഒന്നുലധികം കമ്പനികള്‍ ആരംഭിച്ചുവെന്ന് ശ്രീകാന്ത് വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുസ്ലീം ലീഗ് നേതാക്കളുടെ ചെവിയിലല്ല അഭിപ്രായം പറയേണ്ടതെന്നും ജനപ്രതിനിധിയെന്ന നിലയില്‍ തന്റെ നിലപാട് പരസ്യമായി പറയുകയാണ് വേണ്ടതെന്നും ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. പത്രസമ്മേളനത്തില്‍ ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ടും മണ്ഡലം ഇന്‍ചാര്‍ജ്ജുമായ അഡ്വ. സദാനന്ദ റൈ, മണ്ഡലം പ്രസിഡണ്ട് മണികണ്ഠറെ എന്നിവരും പങ്കെടുത്തു.
സാമ്പത്തിക തട്ടിപ്പ് കേസ് നിലനിൽക്കെ വണ്ടി ചെക്ക് കേസില്‍ കോടതി സമന്‍സ് പുറപ്പെടുവിക്കുകയും ചെയ്തിട്ടും പ്രതികളെ കസ്റ്റഡിയിലെടുക്കാനോ സ്വത്തുക്കള്‍ മരവിപ്പിക്കാനോ തയാറാവാതെ മുസ്ലീം ലീഗിന് കേസ് അട്ടിമറിക്കാനുള്ള സഹായങ്ങള്‍ ഒരുക്കി കൊടുക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്.
കമ്പനിയിൽ ഓരോ വര്‍ഷവും എത്ര രൂപ നിക്ഷേപമായി ലഭിച്ചെന്നും, എത്ര രൂപയുടെ വ്യാപാരം നടന്നെന്നും, ലാഭം, നഷ്ടം തുടങ്ങിയ വിവരങ്ങള്‍ എം സി പരസ്യമായി പറയണമെന്ന് ബി ജെ പി വെല്ലുവിളിച്ചു. കമ്പനി പൊളിഞ്ഞെന്ന ഉടമകളുടെ വാദം നിക്ഷേപമായി സ്വീകരിച്ച പണം പല നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിച്ചിട്ടുള്ളതെന്ന ആരോപണം ബലപ്പെടുത്തുന്നതാണ്. സുതാര്യമായ ബിസിനസ്സാണ് നടത്തിയതെങ്കില്‍ എന്തിന് സമാനസ്വഭാവമുള്ള ഒരു കച്ചവടത്തിനായി ഒരു പ്രദേശത്ത് തന്നെ ഒന്നുലധികം കമ്പനികള്‍ ആരംഭിച്ചുവെന്ന് ശ്രീകാന്ത് വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
Keywords: Kasaragod, Kerala, News, Gold, Jewellery, Case, Muslim-league, Congress, Adv.Srikanth, BJP, Pressmeet, Fashion Gold Jewelry Case: League-Congress Pact Not Defending Defendants; Srikanth