സോണിക്കുട്ടി മരിച്ചത് ശ്വാസംമുട്ടി; ഭാര്യയും മക്കളും മരിച്ചത് വെട്ടേറ്റത് മൂലം
Jan 31, 2013, 12:45 IST
കാസര്‍കോട്: കുഡ്‌ലു ഗോപാലകൃഷ്ണ സ്‌കൂളിന് സമീപത്തെ സോണിക്കുട്ടിയും (45) ഭാര്യ ത്രേസ്യാമ്മയും (38) മക്കളായ ജെറിന്‍ (12), ജുവല്‍ (10) എന്നിവരും മരിച്ചത് സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക നിഗമനം പുറത്തുവന്നു. സോണിക്കുട്ടി മരിച്ചത് ശ്വാസം മുട്ടിയത് മൂലമാണെന്നും ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.
അടച്ചിട്ട കാറിനകത്ത് ഗ്യാസ് തുറന്നു വിട്ട് സിഗരറ്റ് ലൈറ്റര്‍ കൊണ്ടാണ് തീവെച്ചതെന്ന് വ്യക്തമായി. അന്തരീക്ഷ വായു കടക്കാത്തതിനാല്‍ കാറിനകത്തെ തീ പെട്ടെന്ന് അണഞ്ഞ് പോവുകയും സോണിക്കുട്ടി ശ്വാസംമുട്ടി മരിക്കുകയുമായിരുന്നു. അതേ സമയം ഭാര്യയുടെയും മക്കളുടെയും ആന്തരാവയവങ്ങള്‍ക്ക് പൊള്ളലേറ്റിട്ടില്ല. ഇവര്‍ നേരത്തെ മരിച്ചതിനാലാകം പൊള്ളലേല്‍ക്കാതിരുന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്.
മാരകമായി വെട്ടേറ്റതു മൂലമാണ് ഭാര്യയും മക്കളും മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ലഭിക്കുമെന്നാണ് പോലീസ് സര്‍ജന്‍ അറിയിച്ചിട്ടുള്ളതെന്ന് കാസര്‍കോട് എസ്.പി. എസ്. സുരേന്ദ്രന്‍ പറഞ്ഞു. സോണിക്കുട്ടിയുടെയും ത്രേസ്യാമ്മയുടെയും മൊബൈല്‍ ഫോണുകളില്‍ വന്നതും പോയതുമായ കോളുകളെല്ലാം പോലീസ് പരിശോധിച്ചു വരികയാണ്.
ആത്മഹത്യ സംബന്ധിച്ച ഡയറിക്കുറിപ്പ് സോണിയുടെ കൈപ്പപടയിലുള്ളത് തന്നെയാണെന്ന് ഉറപ്പിക്കാനായി ഫോറന്‍സിക് പരിശോധന നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. സോണിക്കുട്ടിയുടെ കടബാധ്യത സംബന്ധിച്ചും പോലീസ് വിശദമായ അന്വേഷണമാണ് നടത്തിവരുന്നത്. സോണിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയവരില്‍ നിന്നും പോലീസ് മൊഴിയെടുക്കും. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സോണി പലരില്‍ നിന്നും ലക്ഷങ്ങള്‍ കടം ചോദിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചിലരോട് സ്വര്‍ണാഭരണങ്ങള്‍ പണയം വെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സോണിക്ക് ബ്ലേഡിടപാട് ഉണ്ടായിരുന്നതായും പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്.

Related News: കാറിലെ കൂട്ടമരണത്തിനുപിന്നിലെ കാരണമെന്ത്?
കാറിനകത്തെ കൂട്ടമരണം: ചുരുളഴിയുന്നു; ഡയറിക്കുറിപ്പ് കണ്ടെത്തി
കാസര്‍കോട്ട് കാറിനകത്ത് മരിച്ചത് ദമ്പതികളും 2 മക്കളും
കാസര്‍കോട്ട് കാറിനകത്ത് 2 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാറില്‍ മരിച്ചത് കെല്ലിലെ ഇലക്ട്രീഷ്യനും ജനറല്‍ ആശുപത്രിയില്‍ നഴ്‌സായ ഭാര്യയുമെന്ന് സൂചന
Keywords: Postmortem Report, Car, Police, Suicide, Kasaragod, Kerala, Kerala Vartha, Kerala News.