വീട് തീ വിഴുങ്ങിയതിനെ തുടർന്ന് പെരുവഴിയിലായ കുടുംബം കിടപ്പാടത്തിനു വേണ്ടി മന്ത്രിക്കു മുന്നിൽ കൈകൂപ്പി വിതുമ്പി
Sep 23, 2020, 10:29 IST
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 23.09.2020) ഒരുരാത്രി കൊണ്ട് വീട് കത്തിയമർന്ന് പെരുവഴിയിലായ കൊന്നക്കാട് കോട്ടഞ്ചേരിയിലെ കുടുംബം കിടപ്പാടത്തിനു വേണ്ടി മന്ത്രിക്ക് മുന്നിൽ കൈകൂപ്പി വിതുമ്പി. ബളാൽ പഞ്ചായത്തിലെ കോട്ടഞ്ചേരിയിലെ ദമ്പതികളാണ് കൈകുഞ്ഞുമായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് മുന്നിൽ എത്തിയത്.
കഴിഞ്ഞ ദിവസം മാലോത്ത് കസബ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിന് മന്ത്രി എത്തിയപ്പോഴായിരുന്നു ഈ നിർദ്ധന കുടുംബം കൈക്കുഞ്ഞുമായി എത്തി തങ്ങൾക്ക് കിടപ്പാടം അനുവദിക്കണം എന്ന് അവശ്യപ്പെട്ട് നിവേദനം നൽകിയത്. മന്ത്രിയെ കാണാൻ സ്ക്കൂളിൽ എത്തിയ കുടുംബം പ്രവേശന കവാടത്തിൽ വച്ചു തന്നെ ഇവരുടെ സങ്കടം മന്ത്രി ചന്ദ്രശേഖരന് മുന്നിൽ വിവരിച്ചു. പരാതി കേട്ട മന്ത്രി അനുക്കൂല നടപടി ഉണ്ടാകുമെന്ന് പറഞ്ഞു ഇവരെ ആശ്വസിപ്പിച്ചു.
തുടർകാര്യങ്ങൾ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്മാരുമായി കൂടിയാലോചിച്ചു അറിയിക്കാമെന്നും തടസങ്ങൾ പരിഹരിച്ചു കിടപ്പാടവും വീടും അനുവദിക്കുന്ന കാര്യം പരിശോധിക്കാമെന്നും മന്ത്രി ഉറപ്പ് നൽകി.
വർഷങ്ങളായി കോട്ടഞ്ചേരി മലമുകളിൽ പത്ത് സെന്റ് ഭൂമിയിൽ കുടിൽ കെട്ടി താമസിക്കുന്ന ഇവർക്ക് ചില സാങ്കേതിക കരണങ്ങളാൽ പട്ടയം പോലും ലഭിച്ചിരുന്നില്ല. എന്നെങ്കിലും തങ്ങളുടെ കിടപ്പാടം സ്വന്തം പേരിൽ ആകുമെന്ന പ്രതീക്ഷയോടെ കഴിയുന്നതിനിടെയാണ് വീടും നഷ്ടമാകുന്നത്.
അലമാരയിൽ സൂക്ഷിച്ച വസ്ത്രങ്ങൾ പോലും കത്തി ചാമ്പലായിരുന്നു. മാലോത്ത് കസഭയിലെ പി ടി എ പ്രസിഡണ്ട് സനോജ് മാത്യുവാണ് കുടുംബത്തെ മന്ത്രിക്കു മുന്നിൽ എത്തിക്കുവാൻ സഹായിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് കോട്ടഞ്ചേരി ആന മതിലിനടുത്തെ ഇവരുടെ ഓല മേഞ്ഞ വീട് കത്തി നശിച്ചത്. കനത്ത മഴയിലെ തണുപ്പിൽ നിന്നും രക്ഷ പെടാൻ വീടിനു പുറത്ത് കുറച്ചു തീ പുകച്ചു കിടന്നുറങ്ങിയതായിരുന്നു ഈ കുടുംബം. മൂന്നു മക്കളും ഭാര്യയും ഒരുമിച്ചായിരുന്നു ഈ കൊച്ചു കുടിലിൽ ഉറങ്ങാൻ കിടന്നത്. എന്നാൽ പുറത്ത് നിന്നും തീ ആളി പടർന്നു വീടിന് പിടിക്കുകയായിരുന്നു. ഞെട്ടിയുണർന്ന ഇവർ കുട്ടികളെയും എടുത്തു വീടിന് പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.
നിലവിളി കേട്ട് മുകളിൽ റോഡിന് സമീപം താമസിക്കുന്ന ഇവരുടെ ബന്ധുക്കൾ ഓടി എത്തുമ്പോഴേക്കും വീട് പൂർണ്ണമായും കത്തിയമർന്നിരുന്നു. വസ്ത്രങ്ങളും ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകകളും കുട്ടികളുടെ മരുന്നുകൾ പുസ്തകങ്ങൾ അരി, പയർ, ഗോതമ്പ്, തുടങ്ങി മുഴുവൻ സാധനങ്ങളും തീയിലമർന്നു.
നിലവിളി കേട്ട് മുകളിൽ റോഡിന് സമീപം താമസിക്കുന്ന ഇവരുടെ ബന്ധുക്കൾ ഓടി എത്തുമ്പോഴേക്കും വീട് പൂർണ്ണമായും കത്തിയമർന്നിരുന്നു. വസ്ത്രങ്ങളും ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകകളും കുട്ടികളുടെ മരുന്നുകൾ പുസ്തകങ്ങൾ അരി, പയർ, ഗോതമ്പ്, തുടങ്ങി മുഴുവൻ സാധനങ്ങളും തീയിലമർന്നു.
അലമാരയിൽ സൂക്ഷിച്ച വസ്ത്രങ്ങൾ പോലും കത്തി ചാമ്പലായിരുന്നു. മാലോത്ത് കസഭയിലെ പി ടി എ പ്രസിഡണ്ട് സനോജ് മാത്യുവാണ് കുടുംബത്തെ മന്ത്രിക്കു മുന്നിൽ എത്തിക്കുവാൻ സഹായിച്ചത്.
Keywords: Kerala, News, Kasaragod, Vellarikundu, House, Fire, Family, E.Chandrashekharan, Revenue Minister, Meet, Family whose house was guttered meet minister.