യുവാവിന്‍റെ മരണം; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം സമരത്തിലേക്ക്
Apr 30, 2017, 11:47 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.04.2017) എന്‍ഡോസള്‍ഫാന്‍ ഇരയായ യുവാവ് മരണപ്പെട്ടത് ചികില്‍സാ പിഴവുമൂലമാണെന്നും ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം സമരത്തിലേക്ക്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ പനത്തടിയിലെ ജിന്‍സ് മാത്യു (22) വിന്റെ മരണത്തിന് കാരണക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജിന്‍സിന്റെ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സമരത്തിനിറങ്ങാന്‍ കുടുംബം തയ്യാറെടുക്കുന്നത്. കോണ്‍ഗ്രസിന്റെയും ജനശ്രീയുടെയും ആഭിമുഖ്യത്തിലായിരിക്കും സമരം നടക്കുക.
വൃഷണ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏപ്രില്‍ നാലിനാണ് ജിന്‍സിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ച് ജിന്‍സിനെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. ശസ്ത്രക്രിയയുടെ ഭാഗമായി അനസ്‌തേഷ്യ നല്‍കിയതിലെ പിഴവാണ് ജിന്‍സിന്റെ മരണത്തിന് കാരണമെന്നാണ് ആരോപണം. ശസ്ത്രക്രിയക്ക് ശേഷം ജിന്‍സിന്റെ നില ഗുരുതരമാവുകയും 11 ന് മരണം സംഭവിക്കുകയും ചെയ്തു.
അനസ്‌തേഷ്യ നല്‍കിയതിലെ പിഴവാണ് ജിന്‍സിന്റെ മരണത്തിനിടയാക്കിയതെന്ന് പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാക്കിയിരുന്നു. അസ്വാഭാവിക മരണത്തിന് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തുവെങ്കിലും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളൊന്നുമുണ്ടായില്ല. ജിന്‍സിന്റെ കുടുംബത്തിന് നീതികിട്ടാന്‍ കോണ്‍ഗ്രസ് ഇടപെട്ടതോടെ ഈ വിഷയം രാഷ്ട്രീയ പ്രശ്‌നത്തിലേക്ക് വഴിമാറിയിട്ടുണ്ട്.

Keywords: Kanhangad, Kerala, News, Death, Youth, Endosulfan-Victim, Doctor, Treatment, Complaint, Family to stage protest against youth's death.