കലോത്സവത്തില്‍ പങ്കെടുക്കാന്‍ വ്യാജരേഖ: ഉദുമ സ്‌കൂളിലേക്കു യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും
Feb 6, 2015, 11:01 IST
ഉദുമ: (www.kasargodvartha.com 06/02/2015) ചവിട്ടുനാടക മത്സരത്തില്‍ ജില്ലയില്‍ അയോഗ്യരാക്കിയ ഉദുമ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീമിനെ സംസ്ഥാന തലത്തില്‍ മത്സരിപ്പിക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി ലോകായുക്തയെ തെറ്റിദ്ധരിപ്പിച്ച സംഭവത്തിനെതിരെ യൂത്ത് ലീഗും രംഗത്തു വന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടു മുസ്ലിം യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്കു വെള്ളിയാഴ്ച രാവിലെ മാര്‍ച്ചു നടത്തി.
മാര്‍ച്ച് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ഇ.എ. ബക്കര്‍ ഉദ്ഘാടനം ചെയ്തു. അസീബ് മാങ്ങാട് അധ്യക്ഷത വഹിച്ചു. ഹാരിസ് അങ്കക്കളരി സ്വാഗതം പറഞ്ഞു. ടി.ഡി. കബീര്‍, എം.എച്ച്. മുഹമ്മദ് കുഞ്ഞി, ഹമീദ് മാങ്ങാട് എന്നിവര്‍ പ്രസംഗിച്ചു. 150 ഓളം പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ച് സ്‌കൂള്‍ കവാടത്തില്‍ പോലീസ് തടഞ്ഞു. ഇതിനെ തുടര്‍ന്നു ചെറിയ രീതിയില്‍ ഉന്തും തള്ളുമുണ്ടായി.
ഈ ആവശ്യമുന്നയിച്ചു വ്യാഴാഴ്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും സ്‌കൂളിലേക്കു മാര്‍ച്ചു നടത്തിയിരുന്നു. യൂത്ത് ലീഗു കൂടി പ്രക്ഷോഭവുമായി രംഗത്തുവന്നതോടെ പ്രതിഷേധം ശക്തിപ്പെട്ടിരിക്കുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Udma, Youth League, Kasaragod, Kerala, Protest, Udma Higher Secondary School, March, Fake documents: MYL march to Udma HSS.
Advertisement:
Advertisement: