city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അമ്മാവനാണെന്നു കരുതി ഉപദേശിക്കാന്‍ നോക്കേണ്ട; പീഡനക്കേസില്‍ അകത്തുകിടക്കേണ്ടിവരും

കാസര്‍കോട്: (www.kasargodvartha.com 29/07/2015) മരുമകള്‍ വഴിതെറ്റി പോകാതിരിക്കാന്‍ ശ്രമിച്ച അമ്മാവനെ സ്വന്തം മരുകമളെ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയാക്കപ്പെട്ട സംഭവം കാസര്‍കോട്ട് ചര്‍ച്ചയായി. കഴിഞ്ഞദിവസമാണ് സംഭവം. പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നതിനാണ് അമ്മാവനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

ആഘോഷദിവസം കാമുകനുമൊത്ത് കാറില്‍കറങ്ങാന്‍പോയ പെണ്‍കുട്ടിയെ അമ്മാവന്റെ നേതൃത്വത്തില്‍ അന്വേഷിച്ച് കണ്ടെത്തി പോലീസില്‍ ഏല്‍പിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് അമ്മാവന്‍ തന്നെ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴിനല്‍കിയത്. എന്നാല്‍ സത്യാവസ്ഥ മനസ്സിലാക്കിയ പോലീസ് പെണ്‍കുട്ടിയുടെ മൊഴി സ്വീകരിച്ചില്ല. മാതാപിതാക്കളും പെണ്‍കുട്ടിയുടെ മൊഴി ശരിയല്ലെന്നാണ് പോലീസിനോട് പറഞ്ഞത്.

മരുമകളെ നേരെയാക്കാന്‍ ശ്രമിച്ചതിനാണ് പെണ്‍കുട്ടി ഇത്തരമൊരു കഥയുണ്ടാക്കിയതെന്ന് പോലീസിന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയപ്പോള്‍ പെണ്‍കുട്ടി ഇക്കാര്യം വീണ്ടും മജിസ്‌ട്രേറ്റിനോടും പറഞ്ഞു. ഇതോടെ അമ്മാവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചതിനാല്‍ പോലീസിന് പീഡനശ്രമത്തിന് കേസെടുക്കേണ്ടിവന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് കുളിമുറിയില്‍വെച്ച് കാമുകന് ഫോണ്‍ചെയ്യുന്നത് പെണ്‍കുട്ടിയുടെ മാതാവ് കയ്യോടെ പിടികൂടിയിരുന്നു. ചോദ്യംചെയ്തപ്പോള്‍ ഇളയകുട്ടിയുടെ കഴുത്തിന് പിടിച്ച് സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് മാതാവിനെ ഭീഷണിപ്പെടുത്തി. ഇതോടെ മാതാവ് വിവരം പെണ്‍കുട്ടിയുടെ അമ്മാവനെ അറിയിച്ചു. അമ്മാവനെത്തി ചുട്ട അടിനല്‍കി ഫോണ്‍ പിടിച്ചുവാങ്ങി. പിന്നീട് പെണ്‍കുട്ടിയുടെ പഠിത്തവും നിര്‍ത്തി. ഇതിനിടയില്‍ പെണ്‍കുട്ടി കാമുകനെകൊണ്ട് ചൈല്‍ഡ് ലൈനില്‍ പരാതിയും കൊടുപ്പിച്ചിരുന്നു. തന്നെ സ്‌കൂളില്‍പോകാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്നായിരുന്നു ചൈല്‍ഡ് ലൈനിന് ലഭിച്ച പരാതി.

ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വീട്ടിലെത്തി വീട്ടുകാരുമായി സംസാരിച്ച് കുട്ടിയെ സ്‌കൂളില്‍വിടാന്‍ നിര്‍ദേശംനല്‍കി. പിന്നീടാണ് ആഘോഷദിവസം പെണ്‍കുട്ടിയും കാമുകനും കാറില്‍ കറങ്ങിയത്. പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വിവരം ലഭിച്ച അമ്മാവന്‍ പിന്നീട് പെണ്‍കുട്ടിയെ കയ്യോടെ പിടികൂടിയപ്പോള്‍ കാമുകന്‍ രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ പോലീസിലേല്‍പിക്കുകയുമായിരുന്നു.

തന്നെ കാമുകന്‍ തട്ടിക്കൊണ്ടുപോയതല്ലെന്നും താന്‍ സ്വമേധയാ പോയതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ഇതുചെവിക്കൊള്ളാതെ വീട്ടുകാരുടെ പരാതിയില്‍ കാമുകനെതിരെ പോലീസ് കേസെടുത്തശേഷമാണ് പോലീസ് കോടതിയില്‍ എത്തിച്ചത്. ഇവിടെ വെച്ചാണ് പെണ്‍കുട്ടി അമ്മാവനെതിരെ മജിസ്‌ട്രേറ്റിന് മൊഴിനല്‍കിയത്. കുളിമുറിയില്‍ എത്തിനോക്കിയെന്നും തന്നെ കയറിപിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.
അമ്മാവനാണെന്നു കരുതി ഉപദേശിക്കാന്‍ നോക്കേണ്ട; പീഡനക്കേസില്‍ അകത്തുകിടക്കേണ്ടിവരും

Keywords : Kasaragod, Kerala, Case, Molestation-attempt, Court, Fake case against uncle, Malabar Wedding.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia