ഫഹദ് വധം: തുടര്‍ അന്വേഷണം എസ്.പിയുടെ മേല്‍നോട്ടത്തിലെന്ന് ആഭ്യന്തരമന്ത്രി
Jul 24, 2022, 18:50 IST
തിരുവനന്തപുരം: (www.kasargodvartha.com 14/07/2015) കല്ല്യോട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥി അമ്പലത്തറ കണ്ണോത്തെ മുഹമ്മദ് ഫഹദിനെ (ഓട്ട്) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്.പിയുടെ മേല്‍നോട്ടത്തില്‍ തുടര്‍ അന്വേഷണം നടക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചൊവ്വാഴ്ച പ്രതിപക്ഷത്തിന്റെ അടിയന്തിരപ്രമേയനോട്ടീസിന് മറുപടി നല്‍കുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഫഹദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. മാനസികരോഗിയാണ് പ്രതിയെന്ന പ്രചാരണം നടക്കുന്നുണ്ടെങ്കിലും അത്തരത്തിലുള്ള പരിഗണനയൊന്നും പ്രതിക്ക് ലഭിക്കില്ലെന്നും എഫ്.ഐ.ആറിലും മറ്റും ഇക്കാര്യം സൂചിപ്പിച്ചിട്ടില്ലെന്നും ഈ കേസില്‍ ആവശ്യമായ തെളിവുകളെല്ലാം ശേഖരിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ഫഹദ് വധക്കേസില്‍ ബി.ജെ.പിക്കാരെയും ആര്‍.എസ്.എസുകാരെയും സംരക്ഷിക്കേണ്ട കാര്യം സര്‍ക്കാറിനില്ല. കേസില്‍ സാമുദായികമായും രാഷ്ട്രീയപരമായുമുള്ള ഇടപെടല്‍ നടക്കുന്നില്ല. കാസര്‍കോട്ട് ഇത്തരത്തിലുള്ള സംഭവങ്ങല്‍ വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന സാഹചര്യമുള്ളതിനാല്‍ എല്ലാവരും ജാഗ്രത കാണിക്കണമെന്ന് മന്ത്രി പറഞ്ഞു.