city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മെഡികൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പെട്ട റിമാൻഡ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയതായി പൊലീസ്

ബദിയഡുക്ക: (www.kasargodvartha.com 10.11.2021) മെഡികൽ കോളജിൽ ചികിത്സയിലിരിക്കെ രക്ഷപ്പെട്ട റിമാൻഡ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയതായി പൊലീസ് അറിയിച്ചു.

    
മെഡികൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പെട്ട റിമാൻഡ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയതായി പൊലീസ്



ബദിയയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ അരവിന്ദ് നായകി(49)നെയാണ് ബദിയഡുക്ക ഇൻസ്പെക്ടർ എസ് അശ്വന്ത്, എസ് ഐ സുമേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം പിടികൂടിയത്.

ബുധനാഴ്ച പുലർച്ചെ ബാഡൂരിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.

പ്രതി രക്ഷപ്പെട്ട സംഭവം അന്വേഷിക്കുന്ന' പരിയാരം മെഡികൽ കോളജ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൊണ്ടുപോയി.

പ്രായപൂർത്തിയാകാത്ത മകനെ മർദ്ദിച്ചെന്ന് പരാതിയിന്മേലാണ് ജുവനൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അരവിന്ദിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. രണ്ടുമാസം മുമ്പായിരുന്നു സംഭവം. അറസ്റ്റിലായി ജില്ലാ ജയിലിൽ കഴിയുന്നതിനിടെയിൽ നാലു ദിവസം മുമ്പ് അപസ്മാരം ഉണ്ടായതിനാൽ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നും രണ്ട് ദിവസം മുമ്പാണ് പരിയാരത്തേക്ക് മാറ്റിയത്.

ചൊവ്വാഴ്ച രാത്രി ഒൻപതു മണിയോടെ കാവൽ നിന്നിരുന്ന പൊലീസുകാരനെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആശുപത്രി വളപ്പിൽ നിന്നു പുറത്തുകടന്ന അരവിന്ദ് നായക് ഒരു ലോറിയിൽ കയറിയാണ് ബദിയടുക്കയിലേക്ക് രക്ഷപ്പെട്ട് എത്തിയത്‌. .

സംഭവത്തിൽ കേസെടുത്ത പരിയാരം പൊലീസ് വിവരം ബദിയഡുക്ക പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരായ നിരഞ്ചൻ, അജിത്ത്, പ്രവീൺ എന്നിവരും, പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.

Keywords:  Kasaragod, Badiyadukka, Kerala, News, Top-Headlines, Arrest, Police, Escaped, Hospital, Treatment, Lorry, Escaped remand prisoner caught within hours.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia