Landslide | അങ്കമാലിയില്‍ റെയില്‍വെ ട്രാകില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം; ട്രെയിനുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നു
Dec 7, 2023, 09:06 IST
എറണാകുളം: (KasargodVartha) അങ്കമാലിയില്‍ റെയില്‍വെ ട്രാകില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗത തടസ്സപ്പെട്ടു. അങ്ങാടിക്കടവ് ഭാഗത്ത് റെയില്‍വെ ഗേറ്റിന് സമീപം അടിപ്പാത നിര്‍മാണത്തിനുപയോഗിക്കുന്ന ഭീമന്‍ പൈപ് നിരങ്ങിയതിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് ഗതാഗത തടസ്സം ഉണ്ടായത്.
മണ്ണിടിച്ചിലുണ്ടാകുന്നത് തൊട്ടു മുന്‍പാണ് രണ്ടു ട്രെയിനുകള്‍ ഇതുവഴി കടന്നുപോയത്. മണ്ണിടിഞ്ഞുവീഴുന്നത് ശ്രദ്ധയില്‍പെട്ട പ്രദേശവാസിയായ യുവാവാണ് ഉടന്‍ തന്നെ ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടര്‍ന്നാണ് ഇരു ഭാഗങ്ങളിലേക്കും പോകുന്ന ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടത്.
അങ്കമാലി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരത്താണ് അപകടം സംഭവിച്ചത്. ട്രെയിനുകള്‍ അങ്കമാലി റെയില്‍വെ സ്റ്റേഷനിലും, കറുകുറ്റി, കൊരട്ടി, ചാലക്കുടി ഭാഗങ്ങളിലും നിര്‍ത്തിയിട്ടിരിക്കുകയാണ്. ട്രാകില്‍ വീണ മണ്ണു നീക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.