city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം; ആക്ടിവിസ്റ്റുകളായ വനിതകളുടെ പ്രവേശനത്തെ കേരള സര്‍കാര്‍ പിന്തുണച്ചെന്ന് ഹൈകോടതി

കൊച്ചി: (www.kasargodvartha.com 05.03.2021) ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം വിവാദമായിരുന്നു എന്നതില്‍ സംശയമില്ലെന്നും കേരള സര്‍കാര്‍, ആക്ടിവിസ്റ്റുകളായ വനിതകളുടെ പ്രവേശനത്തെ പിന്തുണച്ചെന്നും ഹൈകോടതി. ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ മുഖത്തു മുളകു സ്‌പ്രേ അടിച്ചെന്ന കേസില്‍ ബി ജെ പി നേതാക്കളായ പ്രതീഷ് വിശ്വനാഥ്, സി ജി രാജഗോപാല്‍ എന്നിവര്‍ക്കു മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവിലാണു ഹൈകോടതിയുടെ പരാമര്‍ശം.

ബിന്ദു അമ്മിണി ആക്ടിവിസ്റ്റാണെന്നും ഭക്തയല്ലെന്നും അംഗീകരിച്ച സത്യമാണെന്നും കേസിലെ പ്രതികള്‍ ബി ജെ പി - ആര്‍ എസ് എസ് നേതാക്കളാണെന്നും കോടതി പറഞ്ഞു. പ്രതീഷ് വിശ്വനാഥ്, സി ജി രാജഗോപാല്‍ എന്നിവര്‍ക്കെതിരെയുള്ള പരാതിക്കാരിയുടെ ആരോപണങ്ങളില്‍ പ്രഥമദൃഷ്ട്യാ ദുരുദ്ദേശ്യമുണ്ടെന്നു വിലയിരുത്തിയാണു ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ഒരു വശത്തു സംസ്ഥാന സര്‍കാരും മറുവശത്തു ബി ജെ പിയും ആര്‍ എസ് എസും ഒട്ടേറെ ഹിന്ദു സംഘടനകളുമായിരുന്നു. ആക്ടിവിസ്റ്റുകളായ വനിതകളുടെ ശബരിമല പ്രവേശനത്തിനെതിരെ ബി ജെ പിയും ആര്‍എസ്എസും ഹിന്ദു സംഘടനകളും പ്രതിഷേധിച്ചു. എന്നിരുന്നാലും കേരള സര്‍കാര്‍ ആക്ടിവിസ്റ്റുകളായ വനിതകളുടെ പ്രവേശനത്തെ പിന്തുണച്ചെന്നു കോടതി പറഞ്ഞു.

ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം; ആക്ടിവിസ്റ്റുകളായ വനിതകളുടെ പ്രവേശനത്തെ കേരള സര്‍കാര്‍ പിന്തുണച്ചെന്ന് ഹൈകോടതി

തൃപ്തി ദേശായിക്കൊപ്പം ശബരിമലയിലേക്കു പോകാന്‍ സംരക്ഷണമാവശ്യപ്പെട്ട് 2019 നവംബര്‍ 26നു രാവിലെ ഏഴരയോടെ എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായതെന്നു കേസില്‍ പറയുന്നു. എന്നാല്‍ പ്രതീഷ് വിശ്വനാഥനോ രാജഗോപാലോ സ്ഥലത്തുണ്ടായിരുന്നുവെന്നതിനു സാക്ഷിമൊഴികളോ മറ്റു തെളിവുകളോയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

സംഭവം നടന്നു 11 മാസം കഴിഞ്ഞ് 2020 ഒക്ടോബര്‍ 12നാണ് ഇവരെ കേസില്‍ പ്രതികളാക്കിയത്. ഒരാള്‍ അഭിഭാഷകനും മറ്റൊരാള്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ ബി ജെ പിയുടെ സ്ഥാനാര്‍ഥിയുമാണ്. എന്നിട്ടും ഇവരെ തിരിച്ചറിയാന്‍ പരാതിക്കാരിക്കു കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു.

Keywords: News, Kerala, State, Kochi, High-Court, Top-Headlines, Court, Government, Complaint, BJP, RSS, Entry of women in Sabarimala; The High Court has said that the Kerala government has supported the admission of women activists

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia