പെന്‍ഷന്‍ വിതരണം മാസങ്ങളായി മുടങ്ങിക്കിടക്കുന്നു; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ പുതുവര്‍ഷ ദിനത്തില്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും
Dec 26, 2019, 20:11 IST
കാസര്‍കോട്: (www.kasargodvartha.com 26.12.2019) പെന്‍ഷന്‍ വിതരണം മാസങ്ങളായി മുടങ്ങിയ സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടിയുമായി മുന്നോട്ട് പോകാന്‍ എന്‍ഡോസള്‍ഫാന്‍ പിഡിത ജനകീയ മുന്നണി തീരുമാനം. ഇതിന്റെ ഭാഗമായി ജനുവരി ഒന്നിന് ദുരിതബാധിതര്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും. പെന്‍ഷന്‍ മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് അവരനുഭവിക്കുന്ന സങ്കടങ്ങള്‍ അധികാരികള്‍ തിരിച്ചറിയണമെന്ന് യോഗം ആവശ്യപ്പെട്ടു.
പുതുതായി ലിസ്റ്റില്‍ ഉള്‍പെട്ടവര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള നടപടി ഉണ്ടാകണം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ പെന്‍ഷന്‍ മുടക്കമെന്ന് പീഡിത ജനകീയ മുന്നണി ആശങ്കപ്പെട്ടു. യോഗത്തില്‍ മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ഗോവിന്ദന്‍ കയ്യൂര്‍, ചന്ദ്രാവതി പാക്കം, നളിനി സി വി, ജമീല എം പി, ശിവകുമാര്‍ എന്‍മകജെ, അരുണി ചന്ദ്രന്‍, സിബി കള്ളാര്‍, ആന്റണി പി ജെ, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Endosulfan, Endosulfan victims conducting march to collectorate
< !- START disable copy paste -->