ഒളിച്ചോടി ഒപ്പം താമസിച്ച കാമുകന് പ്രായപൂർത്തിയായില്ല! 19 കാരിയെ കോടതി വീട്ടുകാർക്കൊപ്പം അയച്ചു
Mar 15, 2022, 23:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.03.2022) ഒളിച്ചോടി ഒപ്പം താമസിച്ച കാമുകന് പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് 19 കാരിയെ കോടതി വീട്ടുകാർക്കൊപ്പം അയച്ചു. രാജപുരം പൊലീസ് രെജിസ്റ്റർ ചെയ്ത മിസിംഗ് കേസിലെ പെൺകുട്ടിയെയാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) വീട്ടുകാർക്കൊപ്പം വിട്ടയച്ചത്.
പെൺകുട്ടിയെ കാണാതായത് സംബന്ധിച്ച് മാതാവ് നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ്, കൗമാരക്കാരനായ കാമുകനൊപ്പം കണ്ടെത്തുകയായിരുന്നു. ഫോൺ വഴിയാണ് പെൺകുട്ടി കാമുകനെ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടി കാമുകനൊപ്പം താമസിക്കാൻ താൽപര്യം കാണിച്ചെങ്കിലും കാമുകന് പ്രായപൂർത്തിയായില്ലെന്ന കാരണത്താൽ ഇരുവരേയും കോടതിയിൽ ഹാജരാക്കുകയായിരുന്നു. തുടർന്ന് കോടതി പെൺകുട്ടിയെ വീട്ടുകാർക്കൊപ്പവും കൗമാരക്കാരനെ സ്വന്തം ഇഷ്ടത്തിനും പോകാൻ അനുവദിച്ചു.

Keywords: News, Kerala, Kasaragod, Kanhangad, Court, Eloped, Top-Headlines, Girl, Family, Rajapuram, Missing, Case, Police, Elope: court sent 19-year-old girl with her family.
< !- START disable copy paste -->