city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉപഭോക്താക്കളെ ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്‍ അപാകത ഉടന്‍ പരിഹരിക്കണം

കാസര്‍കോട് : (www.kasargodvartha.com 06.06.2017) ഉദുമ സി.ഡി.എ മിഷന്‍ ഉപയോഗിച്ച് നടത്തുന്ന ഇലക്ട്രിസിറ്റി റീഡിംഗ് ബില്ലും കൗണ്ടറില്‍ അടക്കേണ്ടി വരുന്ന തുകയും തമ്മില്‍ വലിയ വ്യത്യാസമാണ് കണ്ടു വരുന്നതെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരിക്കുകയാണ്. ഇതു മൂലം ഉപഭോക്താക്കള്‍ അനുഭവിക്കുന്ന മാനസിക വ്യഥയും ആശങ്കയും നിസാരവല്‍ക്കരിച്ച് മുന്നോട്ട് പോകുന്ന വൈദ്യുതി ബോര്‍ഡിന്റെ നിലപാട് അടിയന്തിരമായി തിരുത്തണമെന്ന് സാഗര സംസ്‌കൃതി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പ്രതാപ് തയ്യിലും ജനറല്‍ സെക്രട്ടറി കെ.എസ് സാലി കീഴൂരും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ഉപഭോക്താക്കളെ ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്‍ അപാകത ഉടന്‍ പരിഹരിക്കണം

ബില്‍ നല്‍കുന്ന ജീവനക്കാരന്റെ അശ്രദ്ധയാണ് കാരണമെങ്കില്‍ അവര്‍ക്കെതിരെ ഉണ്ടാവേണ്ടുന്ന നടപടിക്ക് കാലവിളമ്പം പാടില്ലാത്തതാണ്. സി.ഡി.എ മിഷന് സംഭവിക്കുന്ന സാങ്കേതിക തകരാര്‍ ആണെങ്കില്‍ അതുമായി ബന്ധപ്പെട്ട തിരുവനന്തപുരം നെറ്റ് സര്‍വ്വര്‍ എത്രയും പെട്ടെന്ന് ശരിയായി ക്രമപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് ഏല്‍ക്കുന്ന ഷോക്കില്‍ നിന്നും അവരെ മോചിതരാക്കണമെന്നും ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ നേതാക്കള്‍ ബോധിപ്പിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Electricity, Complaint, Resolved, Shocks, Consumers, Electricity reading bill, Action, Electricity over bill shocks.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia