ജോലിക്കിടെ ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നുവീണ് കെ എസ് ഇ ബി കരാര്‍ തൊഴിലാളി മരിച്ചു
Jun 3, 2016, 18:26 IST
ബേഡകം: (www.kasargodvartha.com 03/06/2016) ജോലിക്കിടെ ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നുവീണ് കെ എസ് ഇ ബി കരാര്‍ തൊഴിലാളി മരിച്ചു. പനത്തടി ഓട്ടമലയിലെ ഗോപാലകൃഷ്ണന്റെ മകന്‍ കെ.രാജീവന്‍ (32) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെ ബേഡകം കാവുങ്കാലില്‍ ഇലക്ട്രിക് പോസ്റ്റില്‍ കയറി ജോലി ചെയ്യുന്നതിനിടെ പോസ്റ്റ് തകര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കരാര്‍ അടിസ്ഥാനത്തില്‍ ത്രീ ഫേസ് ലൈന്‍ വലിക്കുന്ന ജോലിയിലാണ് രാജീവന്‍ ഏര്‍പെട്ടിരുന്നത്. പോസ്റ്റില്‍ കയറി ലൈന്‍ ശക്തമായി വലിക്കുന്നതിനിടയില്‍ പോസ്റ്റ് നടുവെ മുറിഞ്ഞുവീഴുകയായിരുന്നു. ഈ സമയം രാജീവന്‍ പ്രാണരക്ഷാര്‍ത്ഥം റോഡിലേക്ക് ചാടിയതോടെ തലയിടിച്ച് വീഴുകയും രക്തം വാര്‍ന്ന് അബോധാവസ്ഥയിലാവുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രാജീവനെ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് ബേഡകം പോലീസും സ്ഥലത്തെത്തിയിരുന്നു.

Keywords: Kasaragod, Kerala, Death, died, Electric post, Collapse, Information, Police, Hospital, Electric post collapsed: KSEB contract worker dies.