city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണല്‍ മാഫിയകളുടെ അഴിഞ്ഞാട്ടം: ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി

കുമ്പള: (www.kasargodvartha.com 03.11.2019) മൊഗ്രാല്‍ പ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍ മണല്‍ മാഫിയകളുടെ അഴിഞ്ഞാട്ടമെന്ന് പരാതി. കുമ്പള ഗ്രാമ പഞ്ചായത്തിലെ മൊഗ്രാല്‍ കെ കെ പുറം, കടവത്ത് കേന്ദ്രീകരിച്ച് രാത്രി കാലങ്ങളില്‍ അനധികൃത മണല്‍കടത്ത് വ്യാപകമായിരിക്കുകയാണ്.

മണല്‍ മാഫിയകളുടെ അഴിഞ്ഞാട്ടം: ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി


മൊഗ്രാല്‍ ടൗണ്‍ കേന്ദ്രീകരിച്ച് പോലീസ് ഒത്താശയോടുകൂടിയാണ് രാത്രികാലങ്ങളില്‍ അനധികൃതമായി മണല്‍ കടത്തുന്നതെന്നും ആക്ഷേപമുണ്ട്. മാഫിയയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയാല്‍ ആ വിവരം മണല്‍ മാഫിയ സംഘത്തിന് ചോര്‍ത്തിനല്‍കുന്നുണ്ടെന്ന് സംശയിക്കുന്നതായും അതുകൊണ്ട് തന്നെ ഇവര്‍ക്കെതിരെ പരാതിപ്പെടാന്‍ ആരും തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഫോണ്‍ നമ്പര്‍ സഹിതം പോലീസ് മണല്‍ മാഫിയയ്ക്ക് ചോര്‍ത്തി നല്‍കുന്നതായാണ് ആരോപണം.

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷകരാകേണ്ട നിയമപാലകരടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണം വാങ്ങി മണല്‍ മാഫിയകള്‍ക്കും ക്രിമിനല്‍ സംഘങ്ങള്‍ക്കും ഒത്താശ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.


Keywords:  Kerala, kasaragod, news, Kumbala, DYFI, sand mafia, Police, cash, District Collector, DYFI Complaint against Sand Mafia 
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia