രാജ്യത്തിന്റെ പ്രക്ഷുബ്ധമായ സാമൂഹികാന്തരീക്ഷം; മാലിക് ദീനാറിലെ പ്രാര്‍ത്ഥനാ സദസിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍
Jan 22, 2020, 19:42 IST
കാസര്‍കോട്: (www.kasargodvartha.com 22.01.2020) രാജ്യത്തിന്റെ പ്രക്ഷുബ്ധമായ സാമൂഹികാന്തരീക്ഷം മുന്നില്‍ കണ്ട് സമസ്ത കാസര്‍കോട് ജില്ലാ മുശാവറ ആഹ്വാനം ചെയ്ത പ്രാര്‍ത്ഥനാ സദസില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച രാത്രി മാലിക് ദീനാര്‍ ജുമാ മസ്ജിദിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. ചൊവ്വാഴ്ച രാത്രി ഇശാ നിസ്കാരത്തോടെ ആരംഭിച്ച ഭക്തി സാന്ദ്രമായ ആത്മീയ സംഗമമാണ് അഭൂതപൂര്‍വമായ ജനപങ്കാളിത്തം കൊണ്ട് പുതിയ ചരിത്രമായി മാറിയത്.
വിശാലമായ പള്ളിയും പരിസരവും വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ വിശ്വാസികളെ ഉള്‍ക്കൊള്ളാനാവാതെ വീര്‍പ്പുമുട്ടി. വെല്ലുവിളികള്‍ ഉയര്‍ത്തിയ വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങള്‍ സൃഷ്ടിച്ച ഉല്‍കണ്ഠ അവര്‍ മനംനൊന്ത പ്രാര്‍ത്ഥനയില്‍ അലിയിച്ചു സായൂജ്യം നേടി. ജില്ലാ പ്രസിഡന്റ് ത്വാഖ അഹ് മദ് അല്‍ അസ്ഹരിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമത്തില്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥനകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാസി മഹ് മൂദ് മുസ്ലിയാര് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ചെങ്കളം അബ്ദുല്ല ഫൈസി നന്ദിയും പറഞ്ഞു.
സലാം ദാരിമി ആലംപാടി, എം പി മുഹമ്മദ് ഫൈസി, സിദ്ദീഖ് നദ് വി ചേരൂര്‍, അബ്ബാസ് ഫൈസി പുത്തിഗെ, ഹാജി കെ എ സ്വാലിഹ് മുസ്ലിയാര്, എ അബ്ദുര്‍ റഹ് മാന്‍, മുക്രി ഇബ്രാഹിം ഹാജി, ടി.ഇ അബ്ദുല്ല, റഷീദ് ഹാജി, അങ്കോല അഹ് മദ് ഹാജി, പി എസ് ഇബ്രാഹിം ഫൈസി, എം അബ്ദുല്‍ ഖാദിര്‍ മൗലവി, ഇ അബ്ബാസ് ഫൈസി, താജുദ്ദീന് ദാരിമി, അബുല്‍ അക്റം മുഹമ്മദ് ബാഖവി, അബ്ദുല്‍ ഹമീദ് മദനി ഉപ്പള, അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഹമീദ് ഫൈസി, സിറാജുദ്ദീന് ഖാസിലേന്‍ തുടങ്ങി വിവിധ സംഘടനാ സാരഥികളും പൗരപ്രമുഖരും സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Malik deenar, Meet, Masjid, Dua meet conducted in Malik Deenar mosque