city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Drone | കൃഷിയിടത്തിൽ വളപ്രയോഗം നടത്താൻ ഡ്രോൺ പറന്നെത്തും; ശ്രദ്ധേയമായി ട്രയൽ; വീഡിയോ കാണാം

കാസർകോട്: (KasargodVartha) കൃഷിയിടത്തിൽ വളപ്രയോഗത്തിനും ഡ്രോണിന്റെ സഹായം തേടുകയാണ് കർഷകർ. കേന്ദ്ര സർകാരിന്റെ സാമൂഹിക സുരക്ഷ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള പ്രചാരണ പരിപാടിയായ 'വികസിത് ഭാരത് സങ്കൽപ് യാത്ര'യുടെ ഭാഗമായി കോടംബേളൂർ തട്ടുമ്മലിൽ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തുന്ന രീതി കർഷകർക്ക് പരിചയപ്പെടുത്തിയത് ശ്രദ്ധേയമായി. പരിസര പ്രദേശത്തെ കൃഷിയിടത്തിൽ ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ചു വളപ്രയോഗം നടത്തുകയും ചെയ്തു.

Drone | കൃഷിയിടത്തിൽ വളപ്രയോഗം നടത്താൻ ഡ്രോൺ പറന്നെത്തും; ശ്രദ്ധേയമായി ട്രയൽ; വീഡിയോ കാണാം

ഡ്രോണ്‍ ഉപയോഗിച്ചുളള കൃഷി രീതികള്‍ കേരളത്തില്‍ പലയിടത്തും ഇപ്പോൾ വ്യാപകമാണ്. കർഷകർക്കും കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന സമിതികള്‍ക്കും സബ്സിഡി നിരക്കിൽ അടക്കം ഡ്രോണുകൾ വാങ്ങാൻ കഴിന്ന പദ്ധതികൾ നിലവിലുണ്ട്. കളനിയന്ത്രണം, ഏരിയൽ സർവേ എന്നിവയ്ക്കും ഡ്രോണുകള്‍ ഫലപ്രദമാണ്.

ഒരു തൊഴിലാളി ഒരു ഏകറിൽ വളം ഇടാൻ സാധാരണയായി മണിക്കൂറുകളാണ് എടുക്കുന്നത്. കീടനാശിനിയും വളവും മൂലകങ്ങളുമൊക്കെ ഏതാനും മിനിറ്റുകൾ കൊണ്ട് വിശാലമായ കൃഷിയിടത്തിൽ പോലും തളിക്കാൻ കഴിയുമെന്നതാണ് ഡ്രോൺ സാങ്കേതിക വിദ്യയുടെ മേന്മ. കൃത്യമായി എല്ലാ ഇലകളിലും വീഴുകയും ചെയ്യും. കൂടാതെ തൊഴിലാളിക്ക് നൽകുന്ന കൂലിയുമായി താരതമ്യ പെടുത്തിയാലും ഡ്രോൺ ലാഭകരമാണെന്നാണ് കർഷകർ പറയുന്നത്.

Drone | കൃഷിയിടത്തിൽ വളപ്രയോഗം നടത്താൻ ഡ്രോൺ പറന്നെത്തും; ശ്രദ്ധേയമായി ട്രയൽ; വീഡിയോ കാണാം


Keywords: News, Kerala, Kasaragod, Farming, Drone, Viksit Bharat Sankalp Yatra, Malayalam News, Fertilization using drones.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia