പരിശോധനയ്‌ക്കെത്തിയ ഡി ആര്‍ എമ്മിനു മുന്നില്‍ കുമ്പള റെയില്‍വേ സ്റ്റേഷന്റെ പരാതിക്കെട്ടുകള്‍ അഴിച്ചു
Nov 29, 2018, 11:31 IST
കുമ്പള: (www.kasargodvartha.com 29.11.2018) നിര്‍മാണം പുരോഗമിക്കുന്ന കുമ്പള റെയില്‍വേ അടിപ്പാതയുടെ പരിശോധനയ്ക്കായെത്തിയ ഡി ആര്‍ എമ്മിനു മുന്നില്‍ കുമ്പള റെയില്‍വേ സ്റ്റേഷന്റെ പരാതിക്കെട്ടുകള്‍ അഴിച്ചു. ബുധനാഴ്ച വൈകിട്ടാണ് പാലക്കാട് ഡി.ആര്‍.എം പ്രതാപ് സിംഗ് ഷമി പരിശോധനയ്‌ക്കെത്തിയത്. അദ്ദേഹത്തിന് മുമ്പില്‍ റെയില്‍വേ പാസഞ്ചേര്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ കുമ്പള റെയില്‍വേ സ്റ്റേഷന്റെ ദയനീയാവസ്ഥ വിവരിക്കുകയായിരുന്നു.
റെയില്‍വേ റിസര്‍വേഷന്‍ പുന:സ്ഥാപിക്കുക, പരശുറാം എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുക, ബോഗി പൊസിഷന്‍ ബോര്‍ഡ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. ഒരു മാസത്തിനകം ബോഗി പൊസിഷന്‍ ബോര്‍ഡ് സ്ഥാപിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കൊങ്കണ്‍ റെയില്‍വേ മുന്‍ യു.സി.സി മെമ്പര്‍ സിദ്ദീഖലി മൊഗ്രാല്‍, കുമ്പള റെയില്‍വേ പാസഞ്ചേര്‍സ് അസോസിയേഷന്‍ ഭാരവാഹികളായ അഡ്വ. ഉദയകുമാര്‍, അബ്ദുല്‍ ലത്വീഫ് കുമ്പള, ജയപ്രകാശ് എന്നിവരാണ് ഡി.ആര്‍.എമ്മുമായി ചര്‍ച്ച നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Railway station, Kumbala, DRM visits Kumbala Railway Station
< !- START disable copy paste -->