Learners Test | 'ലേണേഴ്‌സ് ടെസ്റ്റിന് എത്തുന്നവര്‍ പ്രയാസപ്പെടുന്നു; പരീക്ഷാ കേന്ദ്രത്തില്‍ ഉള്ളത് പരിമിതമായ കംപ്യൂടറുകള്‍ മാത്രം'; അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍
Jul 25, 2023, 18:53 IST
കാസര്‍കോട്: (www.kasargodvartha.com) ലേണേഴ്‌സ് ടെസ്റ്റ് നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കണമെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ ഓണര്‍സ് സമിതി ജില്ലാ കമിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് മുന്നോടിയായുള്ള ലേണേഴ്‌സ് ടെസ്റ്റിന് കാസര്‍കോട് ആര്‍ടി ഓഫീസില്‍ സൗകര്യം ഉണ്ടായിരുന്നു. ഇപ്പോള്‍ പരീക്ഷാ ഹോള്‍ മാറ്റിയതുകൊണ്ട് ലേണേഴ്‌സ് ടെസ്റ്റിന് വരുന്നവര്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം വളരെയധികം ബുദ്ധിമുട്ടും യാതനയും അനുഭവിക്കുന്നു.
ലേണേഴ്‌സ് ടെസ്റ്റ് നടത്തുന്നത് പരിമിതമായി കംപ്യൂടര്‍ സൗകര്യം ഉപയോഗിച്ച് കൊണ്ടാണ്. ഇതുമൂലം അപേക്ഷകര്‍ക്ക് വളരെ നേരം പരീക്ഷയ്ക്ക് വേണ്ടി കാത്തുനില്‍ക്കേണ്ടി വരുന്നു. ഗതാഗത വകുപ്പില്‍ നിന്ന് കംപ്യൂടര്‍ അനുവദിച്ചും ജില്ലാ ഭരണകൂടം ലേണേഴ്‌സ് പരീക്ഷ നടത്തുന്നതായി കലക്ടറേറ്റില്‍ ഒരു മുറി കൂടി അനുവദിച്ചും അപേക്ഷകര്‍ക്കുള്ള ബുദ്ധിമുട്ടിന് പരിഹാരം കാണണം. ഡ്രൈവിംഗ് ടെസ്റ്റിന് ഉദ്യോഗസ്ഥരുടെ കുറവ് നികത്തണമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് നസീര്‍ സിറ്റി ഡ്രൈവിംഗ് സ്‌കൂള്‍, സെക്രടറി റഹ്മാന്‍ സിഎ പെര്‍ഫെക്ട്, റശീദ് നാഷണല്‍, മധു മോഹന്‍, ജോജു എക്‌സ്‌പോ എന്നിവര്‍ സംസാരിച്ചു.

Keywords: Learners Test, Driving School, Malayalam News, Driving School Kasaragod, Kerala News, Kasaragod News, Press Meet, Driving school owners want to increase facility for conducting Learners Test.
< !- START disable copy paste -->