ഓവുചാല്‍ നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു; ടൗണ്‍ വികസനം അട്ടിമറിക്കപ്പെടുന്നുവെന്ന് ആക്ഷേപം
May 9, 2017, 12:10 IST
ചെറുപുഴ:(www.kasargodvartha.com 09.05.2017) പെരിങ്ങോം മുതല്‍ ചെറുപുഴ വരെയുള്ള റോഡിന്റെ മെക്കാഡം ടാറിംഗ് പുരോഗമിക്കുന്നതിനിടയില്‍ പാടിയോട്ടുചാല്‍ ടൗണില്‍ ഓവുചാല്‍ നിര്‍മ്മിക്കുന്നതു സംബന്ധിച്ച് തര്‍ക്കം തുടരുന്നു. പാടിയോട്ടുചാല്‍ ടൗണില്‍ റോഡിനാവശ്യമായ വീതിയില്ലാത്തത് നിര്‍മ്മാണത്തിന്റെ തുടക്കത്തില്‍ തന്നെ പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു.
ഇതേ തുടര്‍ന്ന് പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ,് പെരിങ്ങോം പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ ഈ ഭാഗത്തെ സ്ഥലം ഉടമയുമായി ചര്‍ച്ച നടത്തി സ്ഥലം വിട്ടുകിട്ടുന്നതിന് ധാരണയിലെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഓവുചാല്‍ നിര്‍മ്മിക്കുവാന്‍ കുഴിയെടുത്ത് പലക അടിച്ചപ്പോള്‍ മുന്‍ ധാരണയ്ക്കെതിരായി റോഡിലേയ്ക്കിറക്കി പ്രവൃത്തി തുടങ്ങിയത് നാട്ടുകാരുടെ എതിര്‍പ്പിന് കാരണമായി. ഓവുചാലിന്റെ കോണ്‍ക്രീറ്റിനായി അടിച്ച പലക നാട്ടുകാര്‍ പൊളിച്ചു കളയുകയും ചെയ്തു.
ഇത് തിങ്കളാഴ്ച രാവിലെ നാട്ടുകാരും കരാറുകാരനും ജനപ്രതിനിധികളും തമ്മിലുള്ള വാക്കേറ്റത്തില്‍ കലാശിക്കുകയും ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലിസും സ്ഥലത്ത് നിലയുറപ്പിച്ചു. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് പി നളിനി, പഞ്ചായത്തംഗങ്ങള്‍, പെരിങ്ങോം പോലീസ് എന്നിവര്‍ നാട്ടുകാരുമായി സംസാരിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താമെന്ന ധാരണയുണ്ടാക്കിയതോടെ നാട്ടുകാര്‍ പിരിഞ്ഞ് പോവുകയും ചെയ്തു. നിലവില്‍ പാടിയോട്ടുചാല്‍ ടൗണില്‍ പൊതുമരാമത്ത് വകുപ്പിന് റോഡ് പുറമ്പോക്കില്ലാത്തതാണ് ടൗണ്‍ വികസനം അട്ടിമറിക്കപ്പെടുന്നതിന്റെ കാരണമെന്ന് ആക്ഷേപമുയരുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kasaragod, News, Road, Panchayath, Police, Development, Drainage construction blocked by natives, Drainage construction blocked by natives.