city-gold-ad-for-blogger
Aster MIMS 10/10/2023

ഡോ. വി ബാലകൃഷ്ണന്‍ വിജിലന്‍സ് ഡി വൈ എസ് പിയായി ചുമതലയേറ്റു

കാസര്‍കോട്: (www.kasargodvartha.com 03.07.2020) ഡോ. വി ബാലകൃഷ്ണന്‍ വിജിലന്‍സ് ഡി വൈ എസ് പിയായി ചുമതലയേറ്റു. ഉദുമ അരവത്ത് സ്വദേശിയായ ബാലകൃഷ്ണന്‍ നേരത്തെ കാസര്‍കോട് വിജിലന്‍സില്‍ സി. ഐയായയും സേവനമനുഷ്ഠിച്ചിരുന്നു. വിജിലന്‍സില്‍ ജോലി ചെയ്തിരുന്നപ്പോള്‍ നടത്തിയ സമഗ്രാന്വേഷണം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാമെഡലും, ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണറിനും മറ്റ് പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിരുന്നു.
ഡോ. വി ബാലകൃഷ്ണന്‍ വിജിലന്‍സ് ഡി വൈ എസ് പിയായി ചുമതലയേറ്റു

മാടക്കാല്‍ തൂക്കുപാലം തകര്‍ന്ന കേസ്, ചിത്താരി പാലം തകരല്‍ കേസ്, കാസര്‍കോട് നഗരസഭയിലെ ഭവനനിര്‍മാണ പദ്ധതിയിലെ ക്രമക്കേട്, വ്യാജ പട്ടയക്കേസ്, മണല്‍- മണ്ണുകടത്ത് തുടങ്ങി നിരവധി കേസുകളില്‍ നടത്തിയ മികച്ച അന്വേഷണമാണ് മുഖ്യമന്ത്രിയുടെ മെഡലിന് അര്‍ഹനാക്കിയിരുന്നത്.

തിരുവനന്തപുരത്ത് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ മെമ്പ.ര്‍ സെക്രട്ടറിയുമായിരുന്നു ഡോ. വി ബാലകൃഷ്ണന്‍. നേരത്തെ എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ കേരള ചാപ്റ്റര്‍ ഡയറക്ടറായിരുന്നു. നിരവധി ഗവേഷണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Keywords:  Dr. V Balakrishnan, kasaragod, news, Kerala, DYSP, Vigilance, Dr. V Balakrishnan appointed as Vigilance DYSP

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia