city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടുകാരെ മുക്തകണ്ഠം പ്രശംസിച്ച് പത്മശ്രീ ഡോ. ആസാദ് മൂപ്പനും ഡോ. റബീഉല്ലയും; നാലപ്പാട് യു കെ മാള്‍ കാസര്‍കോടിന്റെ വികസനത്തിന് കുതിപ്പേകും

കാസര്‍കോട്: (www.kasargodvartha.com 25/12/2015) കാസര്‍കോട്ടുകാരുടെ ബിസിനസ് സംരംഭങ്ങളേയും അവരുടെ കഠിനാധ്വാനങ്ങളേയും മുക്തകണ്ഠം പ്രശംസിച്ച് പത്മശ്രീ ഡോ. ആസാദ് മൂപ്പനും ഡോ. റബീഉല്ലയും. കാസര്‍കോട് നഗരസഭാ ടൗണ്‍ ഹാളില്‍നടന്ന നാലപ്പാട് യു കെ മാളിന്റെ ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. നാലപ്പാട് യു കെ മാള്‍ കാസര്‍കോടിന്റെ വികസനത്തിന് കുതിപ്പേകുമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

കാസര്‍കോടുമായി തനിക്ക് പഠന കാലത്തുതന്നെ വളരെ അടുത്ത ആത്മ ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കാസര്‍കോട്ടെ ഡോ. സക്കരിയ ഉള്‍പെടെയുള്ളവരുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ദുബൈയില്‍ ജോലിചെയ്യുന്നവരില്‍ പകുതിയോളംപേരും കാസര്‍കോട്ടുകാരാണ്.

കാസര്‍കോട്ടെ പ്രമുഖ വ്യക്തികളുമായി വളരെ അടുത്ത ബന്ധമാണ് തനിക്കുള്ളത്. യു കെ യൂസഫ് എന്ന ചെറുപ്പക്കാരനോട് എനിക്ക് വലിയ മതിപ്പാണ്. യൂസഫിന്റെ കഠിനാധ്വാനവും പ്രസരിപ്പും ബിസിനസ് രംഗത്തെ കഴിവുമാണ് തന്നെ ആകര്‍ഷിച്ചത്. ഒരു ബ്രോഷര്‍ പ്രകാശ ചടങ്ങിന് കാസര്‍കോട്ടേക്ക് വരണമോയെന്ന് താന്‍ ആദ്യം ചിന്തിച്ചിരുന്നു. എന്നാല്‍ യൂസഫുമായുള്ള അടുപ്പവും ഡോ. എന്‍ എ മുഹമ്മദിനോടും നാലപ്പാട് ഗ്രൂപ്പുമായുമുള്ള ബന്ധവുമാണ് തന്നെ ഈ പരിപാടിയിലേക്ക് എത്തിച്ചത്. കാസര്‍കോടിന്റെ പൊതു വീഷണത്തോട് തനിക്ക് വലിയ മതിപ്പാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട്ടുകാര്‍ക്ക് എപ്പോഴും പ്രത്യക ഊര്‍ജമാണ് എല്ലാ കാര്യങ്ങളിലും കാണുന്നത്. ഏത് കാര്യത്തിലും ധൈര്യപൂര്‍വം ആഴക്കടലിലേക്കായാലും എടുത്തുചാടാനും ലക്ഷ്യങ്ങള്‍ താണ്ടാനും ഉയരങ്ങള്‍ കീഴടക്കാനും കാസര്‍കോട്ടുകാര്‍ക്കുള്ള തന്റേടവും ആത്മവിശ്വാസവും വലുതാണെന്ന് പറയുന്നതില്‍ മലപ്പുറംകാരനായ തനിക്കൊരു മടിയും സന്ദേഹവുമില്ലെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

യു കെ യൂസഫുമായി തനിക്ക് ദീര്‍ഘകാലമായുള്ള സൗഹൃദ ബന്ധമാണ് ഉള്ളതെന്ന് ഡോ. റബീഉള്ള പറഞ്ഞു. തനിക്ക് കാസര്‍കോട്ടുകാരുമായി ഒരുപാട് ബിസിനസ് സംരഭങ്ങള്‍ ഉണ്ട്. ഒരുപാട് കാസര്‍കോട്ടുകാര്‍ തന്റെ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നുമുണ്ട്. ആറ് വര്‍ഷം മുമ്പ് അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റിന്റെ നേതൃത്വത്തില്‍ ഉപ്പളയില്‍നല്‍കിയ സ്വീകരണം തനിക്ക് ജീവിതത്തില്‍ മറക്കാന്‍ കഴിയാത്തതാണ്. അന്നുതൊട്ട് താന്‍ കാസര്‍കോട്ടുകാരില്‍ ഒരാളാണ്. നാലപ്പാട് യു കെ മാളില്‍ ഒരു നില താന്‍ ബിസിനസ് ആവശ്യത്തിനായി ബുക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മംഗളൂരുവിനും കാസര്‍കോടിനുമിടയില്‍ റോഡ് നന്നായതോടെ കാസര്‍കോട്ട് ബിസിനസ് കുറഞ്ഞിരിക്കുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖ് പറഞ്ഞു. റോഡ് നന്നായതോടെ എല്ലാവരും മംഗളൂരുവിലെ മാളുകളിലേക്ക് പര്‍ച്ചേസിംഗിനായി പോവുകയാണെന്ന് വ്യാപാരികള്‍ പറയുന്നതായി അദ്ദേഹം സൂചിപ്പിച്ചു. ഇത്തരം മാളുകള്‍ കാസര്‍കോട്ടുവന്നാല്‍ എല്ലാവര്‍ക്കും ബിസിനസ് ലഭിക്കുമെന്നും അബ്ദുര്‍ റസാഖ് കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട്ടുകാരായ ബിസിനസുകാരെല്ലാം ഇവിടെതന്നെ വ്യവസായ - ബിസിനസ് സംരംഭങ്ങള്‍ തുടങ്ങണമെന്നും ഇത് നാടിന്റെ വികസനത്തിന് മുതല്‍ കൂട്ടാകുമെന്നും ചടങ്ങില്‍സംസാരിച്ച എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു.

നാട്ടുകാരനും ബന്ധുവുമായ യു കെ യൂസഫും ഡോ. എന്‍ എ മുഹമ്മദും ചേര്‍ന്ന് ആരംഭിച്ചിരിക്കുന്ന ഈ സംരംഭം കാസര്‍കോടിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുമെന്നും യു കെ യൂസഫിന്റെ വ്യാപാര ബിസിനസ് പ്രവര്‍ത്തനങ്ങള്‍ രാജ്യത്തൊട്ടാകെ വ്യാപിക്കട്ടെയെന്ന് വ്യവസായ പ്രമുഖന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് ആശംസിച്ചു.

യു കെ യൂസഫിന്റെ ബിസിനസ് രംഗത്തെ കഠിനാധ്വാനവും ആത്മവിശ്വാസവും തന്നെ വല്ലാതെ ആകര്‍ഷിച്ചെന്നും ഇതാണ് നാലപ്പാട് യു കെ മാളിന് സ്ഥലം വിട്ടുകൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ചടങ്ങില്‍ അധ്യക്ഷതവഹിച്ച ഡോ. എന്‍ എ മുഹമ്മദ് നാലപ്പാട് പറഞ്ഞു. പ്രമുഖ വ്യവസായികള്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹ്യ - സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.
കാസര്‍കോട്ടുകാരെ മുക്തകണ്ഠം പ്രശംസിച്ച് പത്മശ്രീ ഡോ. ആസാദ് മൂപ്പനും ഡോ. റബീഉല്ലയും; നാലപ്പാട് യു കെ മാള്‍ കാസര്‍കോടിന്റെ വികസനത്തിന് കുതിപ്പേകും

Photo: Dinesh Insight


കൂടുതല്‍  ചിത്രങ്ങള്‍  കാണാം

KASARAGODVARTHA

Keywords: Kasaragod, Kerala, Nalappad UK Mall, Dr. Azad Moopan, Dr. Rabeeullah, UK Yousuf, Dr. NA Muhammed Nalappad, Dr. Azad Moopan and Dr. Rabeeullah participate Nalappad UK Mall brochure releasing program


കാസര്‍കോട്ടുകാരെ മുക്തകണ്ഠം പ്രശംസിച്ച് പത്മശ്രീ ഡോ. ആസാദ് മൂപ്പനും ഡോ. റബീഉല്ലയും; നാലപ്പാട് യു കെ മാള്‍ കാസര്‍കോടിന്റെ വികസനത്തിന് കുതിപ്പേകുംhttp://goo.gl/aX31oT
Posted by KasaragodVartha Updates on  Thursday, December 24, 2015

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia