ഒരാള്‍ കിണറ്റില്‍ മരിച്ചതായി സംശയം; ഫയര്‍ഫോഴ്സ് തിരച്ചില്‍ തുടങ്ങി
Aug 14, 2015, 11:48 IST
ബദിയഡുക്ക: (www.kasargodvartha.com 14/08/2015) എതിര്തോടിൽ ഒരാള്‍ കിണറ്റില്‍ മരിച്ചതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് നിന്നുമെത്തിയ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടങ്ങി. വെള്ളിയാഴ്ച രാവിലെയാണ് കിണറ്റിന് കരയില്‍ ഒരു പാന്റും ടീഷര്‍ട്ടും ചെരുപ്പും കണ്ടെത്തിയത്.
ഇതു കൂടാതെ മില്‍മ പാലിന്റെ പാക്കറ്റില്‍ പകുതി കഴിച്ച നിലയിലും ലെയ്സിന്റെയും ചിപ്സിന്റെയും പാക്കറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ആരോകിണറ്റില് ചാടി മരിച്ചതാണെന്ന സംശയത്തില്‍ നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തിവരുന്നത്. കിണറ്റിനരികില്‍ നിന്ന് കണ്ടെത്തിയ പേഴ്സില്‍ ബാഗ്ലൂരിലെ ഒരു അഡ്രസും ഒരു യുവതിയുടെ ഫോട്ടോയും രണ്ടു അഭിഭാഷകരുടെ നമ്പറും മറ്റും കണ്ടെത്തിയിട്ടുണ്ട്.
സംഭവമറിഞ്ഞ് നിരവധി നാട്ടുകാര്‍ തടിച്ചുകൂടിയിട്ടുണ്ട്. നാട്ടുകാരെയും പോലീസിനെയും കബളിപ്പിക്കാന്‍ ആരെങ്കിലും ചെയ്തുകൂട്ടിയ പണിയാണോ ഇതെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. ആഴമുള്ള കിണറായതിനാല്‍ തിരച്ചിലിന് പ്രയാസം നേരിടുന്നുണ്ട്.
Keywords: Kasaragod, Kerala, fire force, Natives, Well, Doubt of one person died in well; fire force search began.
Advertisement: